Malayali Live
Always Online, Always Live

സ്വത്തിന്റെ പേരിൽ തകർന്ന് തരിപ്പണമായി സാന്ത്വനം കുടുംബം; അപ്പു ഇനി വേണ്ടന്ന് ഹരി, കണ്ണ് കലങ്ങുന്ന നിമിഷങ്ങളുടെ സാന്ത്വനത്തിലെ പുതിയ എപ്പിസോഡുകൾ..!!

4,448

മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന സാന്ത്വനം. 579 എപ്പിസോഡുകൾ പിന്നിട്ട സീരിയലിൽ വലിയ ആരാധകരാണ് ഉള്ളത്. സീരിയലിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ടിരുന്നത് ശിവനും അഞ്ജലിയും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ ആയിരുന്നു എങ്കിൽ ആദ്യ കാലത്തിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ ആണ് സീരിയലിൽ സംഭവിച്ചിരിക്കുന്നത്.

ഇഷ്ടമില്ലാതെ വിവാഹം കഴിക്കുന്ന അഞ്ജലിയും ശിവനും തന്റെ സ്നേഹം സാഫല്യമാക്കുന്ന ഹരിയും അപ്പുവും മക്കൾ ഇല്ലാത്ത ദേവിക്കും ബാലനും എല്ലാം ആയി ഉള്ളത് മൂന്ന് അനുജന്മാരും. എന്നാൽ ഇവരുടെ ഇണക്കങ്ങളും പിണക്കങ്ങളും ജയന്തിയിൽ നിന്നും പണികളും എല്ലാം ആയി രസകരമായ നിമിഷങ്ങളിൽ കൂടി ആയിരുന്നു സാന്ത്വനം ഇത്രയും കാലമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.

എന്നാൽ ഇപ്പോൾ രണ്ടാഴ്ച ആയി സംഭവ ബഹുലമായ നിമിഷങ്ങളിൽ കൂടി ആണ് സാന്ത്വനം മുന്നോട്ട് പോകുന്നത്. പുതിയ കട വാങ്ങുന്നതിനായി വായ്പ എടുക്കാൻ സാന്ത്വനം വീട് ബാലന്റെ പേരിലേക്ക് മാറ്റാനും അതുപോലെ ലോൺ എടുക്കാൻ തീരുമാനിക്കുന്നതോടെ ആണ് കുടുംബം ചിന്നഭിന്നമാകുന്നത്.

സംഭവം അറിഞ്ഞതോടെ അനിയന്മാരെ നാലുപേരെയും നാല് വഴിക്ക് ആക്കാൻ ശ്രമിക്കുന്ന അപർണ്ണയുടെ അച്ഛൻ തമ്പിക്ക് ലഭിച്ച സുവർണ്ണ അവസരം അദ്ദേഹം മുതലാക്കുക ആയിരുന്നു. അപ്പുവിനെ കരുവാക്കി ആയിരുന്നു ഇത്തവണ തമ്പി കളി തുടങ്ങിയത്.

അപ്പുവിന് ആണെങ്കിൽ ഹരിയെ തനിക്ക് മാത്രമായി ലഭിക്കണം എന്നുള്ള അതിയായ ആഗ്രഹം ഉണ്ട് താനും. നേരത്തെ മുതൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന അപ്പുവിന്റെ മനസിലേക്ക് മോഹങ്ങൾ കൊണ്ടുവരുക ആയിരുന്നു തമ്പി. ഇതിനു അഞ്ജലിയുടെ അമ്മയായ സാവിത്രിയുടെ പിന്തുണ കൂടി ലഭിച്ചതോടെ സ്വത്ത് ഭാഗം വെക്കാൻ ബാലൻ തയ്യാറാകുക ആയിരുന്നു.

എന്നാൽ സ്വത്തിന്റെ ഭാഗം വെപ്പ് നടക്കുന്നതിന് മുന്നേ തന്നെ സാന്ത്വനം വീടിന്റെ മുന്നിലുള്ള മുറ്റം തമ്പി ആളെ വെച്ച് അളന്നു തിരിക്കുകയും വീടിന്റെ പ്ലാൻ എല്ലാവര്ക്കും മുന്നിൽ വെക്കുകയും ആയിരുന്നു. ഇതെല്ലാം കൂടി ആയപ്പോൾ അമ്മായിയച്ഛന്റെ ചേഷ്ടകളിൽ മനസ്സ് തകർന്ന് ഹരി പരസ്യമായി തമ്പിയോട് കയർക്കുകയും അതിന് ശേഷം എല്ലാം അപ്പു അമ്മയോട് വിളിച്ചു പറയുമ്പോൾ ഹരി അപ്പുവിനോട് തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ശാപമാണ് അപ്പുവെന്ന് പറയുകയുമാണ്.

വിവാഹ ശേഷം ഇന്നുവരെ സംഭവിച്ച എല്ലാ വിഷയങ്ങൾ ഒന്നൊന്നായി ഹരി പറയുമ്പോൾ അപ്പുവിന്റെയും ഫോൺ കട്ട് ചെയ്യാതെ ഇരുന്ന അപ്പുവിന്റെ അമ്മയുടെയും ഒരേ സമയം മനസ്സ് തകരുകയാണ്. ഇനി ഒരു നിമിഷം താൻ സാന്ത്വനം വീട്ടിൽ ഉണ്ടാവില്ല എന്ന് പറയുന്ന അപ്പുവിനോട് പടിയിറങ്ങിക്കൊള്ളാൻ ആയിരുന്നു ഹരി നൽകിയ മറുപടി. തമ്പിയുടെ നീക്കങ്ങൾ മകൾക്ക് ഗുണം ആകുമോ ദോഷം ആകുമോ എന്നുള്ളത് ഇനി കാത്തിരുന്ന് തന്നെ കാണാം..