Malayali Live
Always Online, Always Live

അമ്മയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്തതാണ് പ്രശ്നം; സാധിക വേണുഗോപാൽ നൽകിയ മറുപടി ഇങ്ങനെ…!!

3,462

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരം ആണ് സാധിക വേണുഗോപാൽ. മലയാളത്തിൽ ഏറെ ആരാധകർ ഉള്ള സാധിക മോഡലിംഗ് രംഗത്തും സജീവം ആണ്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്.

കരിയർ ഭയന്ന് ആണ് പലരും ഇതുപോലെ ഉള്ള മോശം അനുഭവങ്ങൾക്ക് എതിരെ മൗനം പാലിക്കുന്നത് എങ്കിൽ കൂടിയും താൻ ബോൾഡ് ആയി മറുപടി നൽകിയത് കൊണ്ട് ഇതുവരെ മാറ്റിനിർത്താൻ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറയുന്ന സാധിക മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച സ്വരത്തിൽ നോ എന്ന് പറഞ്ഞാൽ അവിടെ തീരുന്ന പ്രശ്നങ്ങൾ ആണ് ഉള്ളൂ എന്ന് സാധിക പറയുന്നു.

എന്നാൽ ഓൺ സ്ക്രീനിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറുള്ള ആളാണ് താൻ എന്നും സാധിക പറയുന്നു. പട്ടുസാരി എന്ന സീരിയലിൽ കൂടി എത്തിയ സാധിക നാടൻ വേഷം ആയാലും മോഡേൺ വേഷം ആയാലും ഒരുപോലെ തിളങ്ങുന്ന ആൾ കൂടി ആണ്. മോശം കമെന്റുകൾ വരുമ്പോൾ കണ്ണുകൾ അടച്ചു പോകുന്ന കാലം മാറിക്കഴിഞ്ഞു. കൃത്യമായ മറുപടി നൽകുന്ന കാലം ആണ് ഇപ്പോൾ.

സൂപ്പർ മുല എന്ന് പറഞ്ഞ യുവാവിനെ അമ്മയുടെ മാഹാത്മ്യം പറഞ്ഞു വായടപ്പിച്ച അശ്വതി ശ്രീകാന്തിന് പിന്നാലെ ഇപ്പോൾ സാധിക നല്ലൊരു മറുപടി നൽകിയിരിക്കുന്നത്. ബെറ്റിക്കൊട്ടിന് സമാനമായ വേഷത്തിൽ നിൽക്കുന്നതും അതിനൊപ്പം ചായ കുടിക്കുന്നതുമായ ഫോട്ടോയിൽ ആണ് മോശം കമന്റ് ആയി യുവാവ് എത്തിയത്.

എന്നാൽ യുവാവ് പറഞ്ഞത് ഒരു മുന്നറിയിപ്പ് മാത്രമായിരുന്നു. വെറുതെയല്ല പീഡകന്മാർ നാട്ടിൽ നിറയുന്നത് എന്നായിരുന്നു കമന്റ്. സാധിക മറുപടി നൽകിയത് ഇങ്ങനെയായിരുന്നു..

ഈ വേഷം ഭാവം രൂപം വയസ്സ് എന്നൊക്കെ കൊണ്ട് പീഡി.പ്പിക്കപ്പെട്ട ആളുകളുടെ ലിസ്റ്റ് ഒന്ന് പറയാമോ.. ജിഷ , സൗമ്യ , സൂര്യനെല്ലി , കത്വ നിർഭയ ? അപ്പോൾ വേഷമല്ല ചേട്ടാ… അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്തത് ആണ് പ്രശ്നം. അതിനാണ് ചെറുപ്പത്തിലേ സെ.ക്സ് എഡ്യൂക്കേഷൻ നിനിർബന്ധമാക്കണം എന്ന് പറയുന്നത്. ഇപ്പോഴും വസ്ത്രം മാത്രമാണ് കുഴപ്പമെന്ന് വിചാരിക്കുന്നു.

യഥാർത്ഥ കുഴുപ്പം കണ്ടില്ല എന്ന് നടിക്കുമ്പോൾ നമ്മുടെ വീട്ടിലെ പെൺകുട്ടികൾ സാരിയും ചുരിദാറും ഒക്കെ ഇട്ടിട്ടും ഇരകളായി നിൽക്കുമ്പോൾ സമൂഹം പേടിച്ചു നോക്കി നിൽക്കാനേ സാധിക്കൂ.. എന്നായിരുന്നു സാധിക കുറിച്ചത്.