Malayali Live
Always Online, Always Live

വെസ്റ്റേൺ റെയിൽവേയിൽ 3591 ഒഴിവുകൾ; പത്താം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ..!!

2,571

വെസ്റ്റേൺ റെയിൽ വെയിൽ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 3591 ഒഴിവുകൾ ആണ് ഉള്ളത്. മുംബൈ , വഡോദര , അഹമ്മദാബാദ് , രാജ്കോട്ട് , രത്‌ലം , ഭാവ്നഗർ എന്നിവിടങ്ങളിലെ വിവിധ ഡിവിഷനുകളിലും വിവിധ വർക്കോഷോപ്പുകളിലുമാണ് ഒഴുവുകൾ ഉള്ളത്. ഒരു വർഷത്തെ പരിശീലനമാണ് ഉള്ളത്.

നിയമപ്രകാരം ഉള്ള സ്റ്റൈഫന്റ് ആണ് ലഭിക്കുക.. ഫിറ്റർ , വെൽഡർ , ടർണർ , മെഷിനിസ്റ്റ് , കാർപ്പെന്റർ , മെക്കാനിക്ക് , പെയിന്റർ , പ്രോഗ്രാമിങ് ആൻഡ് അഡിമിനിസ്ട്രേഷൻ അസ്റ്റിസ്റ്റന്റ് , ഇലക്ട്രോണിക്സ് മെക്കാനിക്ക് , ഇലെക്ട്രിഷ്യൻ , വയർമാൻ , റെഫ്രിജറേറ്റർ ആൻഡ് എ സി മെക്കാനിക്ക് , പൈപ്പ് ഫിറ്റർ , പ്ലംബർ , ഡ്രാഫ്റ്റ് മാൻ , സ്റ്റെനോ ഗ്രാഫർ തുടങ്ങിയ തസ്തികയിലേക്ക് ആണ് ഒഴിവുകൾ.

യോഗ്യതയായി വേണ്ടത് മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് . എൻ സി വി ടി അല്ലെങ്കിൽ എസ് സി വി ടി അഫിലിയേറ്റഡ് ചെയ്ത ബന്ധപ്പെട്ട ഐ ടി ട്രേഡിന്റെ സർട്ടിഫിക്കറ്റ്. പൈപ്പ് ഫൈറ്റർ ട്രേഡിൽ പ്ലംബർ ഐടിഐ ട്രേഡ് പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് ആയി ഈ സൈറ്റ് (www.rrc-wc.com) സാധാരശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 24 ആണ്.

Western Railway Job vacancies malayalam news.