Malayali Live
Always Online, Always Live

എന്റെ വാഹനം അടിച്ചുപൊളിച്ചു; വീട്ടിൽ ഉള്ളവരെ ചീത്തവിളിച്ചു; താനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഇത്തരത്തിൽ ഒക്കെ സംഭവിച്ചത്; ഗായത്രി ആർ സുരേഷ്..!!

3,923

നടിയും അവതാരകയുമായ ഗായത്രി ആർ സുരേഷ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയും നിർത്താതെ പോകുകയും ചെയ്ത സംഭവം വലിയ വാർത്ത ആയിരുന്നു.

വാഹനം ഇടിച്ച ആളുകളും നാട്ടുകാരും ചേർന്ന് ചെയിസ് ചെയ്താണ് ഗായത്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയതും തുടർന്ന് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

എന്നാൽ താൻ ഒരു നടി ആയതുകൊണ്ട് വാഹനം നിർത്തിയാൽ എന്ത് സംഭവിക്കും എന്നുള്ള ഭയം കൊണ്ടാണ് വാഹനം നിർത്താതെ പോയത് എന്നാണ് പിന്നീട ഗായത്രി ലൈവിൽ എത്തി വിശദീകരണം നൽകിയത്.

എന്നാൽ കൂടുതൽ വിശദീകരണം ഇപ്പോൾ ഗായത്രി യൂട്യൂബ് ചാനൽ വഴി നൽകി ഇരിക്കുകയാണ്. താൻ എല്ലാം തികഞ്ഞ സ്ത്രീ അല്ല. എല്ലാ തെറ്റുകളും കുറവുകളും ഉള്ള മനുഷ്യ സ്ത്രീ തന്നെയാണ്.

എല്ലാം ടെൻഷനുണ്ടായത് സംഭവിച്ചതാണ്. പക്ഷെ ആളുകൾക്ക് ആരാണ് എന്റെ വണ്ടി തല്ലിപൊളിക്കാനും എന്റെ വീട്ടുകാരെ ചീത്ത വിളിക്കാനും ഉള്ള അനുവാദം കൊടുത്തത്. ഞാൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്. ഗായത്രി പറഞ്ഞത് ഇങ്ങനെ..

കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവർ ടേക്ക് ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡിൽ നല്ല തിരക്കായതുകൊണ്ട് നിർത്താൻ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകൾ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്.

അങ്ങനെ അവർ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. കാർ ഞങ്ങളുടെ മുന്നിൽ നിർത്തി. ഒരു പയ്യൻ പുറത്തിറങ്ങി എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചു പൊളിച്ച് വീട്ടുകാരെ അ.സ.ഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ആ സംഭവം ഉണ്ടായതോടെ വണ്ടി അവിടെ നിന്നെടുത്തു.

ഉടനെ അവരും പുറകെ. കുറച്ചുദൂരം ചെന്നശേഷം അവർ ഞങ്ങളുടെ കാറിന് മുന്നിൽ വട്ടംവച്ച് നിർത്തി. അതിനുശേഷം നടന്നതാണ് നിങ്ങൾ ആ വിഡിയോയിൽ കണ്ടത്. ഇത് ഇത്രയും വലിയ പ്രശ്‌നമാക്കിയത് ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണക്കാരായിരുന്നെങ്കിൽ അവർ ആരും വിഡിയോ എടുക്കാൻ പോകുന്നില്ല.

gayathri suresh

ഞാൻ ഉൾപ്പെട്ടത് കൊണ്ട് ഇതൊരു വലിയ പ്രശ്‌നമായി മാറി. ആ വീഡിയോയിൽ കണ്ടത് മാത്രമല്ല അവിടെ നടന്നത്. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാൻ മാറി മാറി സോറി പറഞ്ഞിട്ടുണ്ട്. പിന്നെ അവർ പൊലീസിനെ വിളിച്ചു. സത്യത്തില്‍ കേരള പൊലീസിനോട് വലിയ കടപ്പാടുണ്ട്. അവർ എന്നോട് കാറിനുള്ളില്‍ കയറി ഇരുന്നോളാൻ പറഞ്ഞു.

എന്നെ ആദ്യം തന്നെ സുരക്ഷിതയാക്കുകയാണ് അവർ ചെയ്തത്. വണ്ടി നിർത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. റോഡിൽ ആ സമയത്ത് നല്ല തിരക്കായിരുന്നു. ഇവർ പുറകെ വരുന്നുണ്ടെന്ന് വിചാരിക്കുന്നില്ല. ഞാൻ പെഫെക്ട് ആയുള്ള സ്ത്രീ ഒന്നുമില്ല.

എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യ സ്ത്രീയാണ്. ടെന്ഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവർ ഉപയോഗിച്ച ഭാഷ കേൾക്കണം. സത്യത്തിൽ അപകടത്തിൽ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. പിന്നീട് ആളുകൾ കാറിന്റെ ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചു പൊളിച്ചു.

കാറിൽ ചവിട്ടി. ഇതൊന്നും ഞാൻ പോലീസിൽ പറയാൻ പോയില്ല. കാരണം ഇതൊരു വലിയ പ്രശ്‌നമാക്കേണ്ട എന്നാണ് തോന്നിയത്. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാൽ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയിൽ ഉള്ളതെങ്കിൽ ഇങ്ങനെ വിഡിയോ എടുക്കുമോ?

gayathri suresh

അതിനുപകരം ഒരു മനഃസാക്ഷിയുമില്ലാതെ വിഡിയോ എടുത്ത് അത് പാട്ടാക്കുക. നമ്മുടെ നാട്ടിലെ ആളുകൾ ഇങ്ങനെയാണോ? നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. ആളുകളുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ അടക്കം മോശമായി പറഞ്ഞത്. പൊലീസുകാർ വന്നിട്ട് നിങ്ങൾ പോയാൽ മതിയെന്ന് അവർക്ക് ഞങ്ങളോട് മാന്യമായി പറയാമായിരുന്നു.

എടീ നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അയാളെ എല്ലാവരും അടിച്ചു കൊ ന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാൻ ഓർക്കുന്നത്.

കേരളത്തിൽ മൂന്ന് കോടി ജനങ്ങളിൽ ഒരു ലക്ഷം ആളുകൾ മാത്രമാകും എനിക്കെതിരെ പറയുക. ബാക്കി കോടി ആളുകൾ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട.

ഈ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും. മലയാളത്തിൽ എന്റെ അഞ്ച് സിനിമകൾ പുറത്തിറങ്ങാനുണ്ട്. തെലുങ്കിലും രണ്ട് സിനിമകളും റിലീസ് ചെയ്യാനുണ്ട്.