Malayali Live
Always Online, Always Live

മീര നന്ദന്റെ വിവാഹം; വരനായി എത്തുന്നത് സിനിമ നടനോ; താരം മനസ്സ് തുറന്നപ്പോൾ..!!

3,175

മലയാളത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച അഭിനയത്രി ആണ് മീര നന്ദൻ. കൂടാതെ താരം ഒരു മികച്ച ടെലിവിഷൻ അവതാരക കൂടി ആണ്. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചു വരുന്നു.

അഭിനയ ലോകത്തിൽ ഇപ്പോൾ കൂടുതൽ സജീവം അല്ലാത്ത താരം എന്നാൽ സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്. തുടർന്ന് ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിൽ കൂടി ആണ് 2008 ൽ താരം അഭിനയ ലോകത്തിൽ എത്തുന്നത്..

ലാൽ ജോസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ ദുബായിയിൽ ആണ് താരം ഉള്ളത്. അഭിനയ ലോകത്തിൽ ഇപ്പോൾ സജീവമല്ല എങ്കിൽ കൂടിയും താരം സാമൂഹിക മാധ്യമത്തിൽ സജീവമായി തുടരുന്നുണ്ട്. നിരവധി ഫോട്ടോഷൂട്ടുകളും മറ്റുമായി താരം ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർ നൽകിയ ചോദ്യത്തിന് മീര നന്ദൻ നൽകിയ മറുപടി ആണ് വൈറൽ ആകുന്നത്.

ആരാധകരുമായി ഉണ്ടായ ക്യൂ ആൻഡ് എ സെക്ഷനിൽ ആണ് അടിപൊളി ഉത്തരങ്ങളുമായി മീര എത്തിയത്. ദുബായിൽ നിന്നും കേരളത്തിലേക്ക് ഇനി വരുന്നില്ലേ എന്നായിരുന്നു ഒരാരാധകൻ ചോദിച്ചത്. വരാൻ തീരുമാനിച്ചു ഇരുന്നത് ആയിരുന്നു. ഏപ്രിൽ 23 നു വരാൻ ആയിരുന്നു പ്ലാൻ. എന്നാൽ സാഹചര്യം മോശമായതോടെ യാത്രാമാറ്റിയെന്ന് മീര പറയുന്നു. മലയാള സിനിമയിലേക്ക് ഇനിയെന്ന് വരുമെന്ന് ആണ് ഒരു ആരാധകൻ ചോദിച്ചത്.

ഇപ്പോൾ ചെയ്യുന്ന ജോലി ഞാൻ അത്രമാത്രം എൻജോയ് ചെയ്യുന്നുണ്ട്. അതിൽ ഒരു മടുപ്പ് തോന്നിയാൽ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കേണ്ടത് ഉള്ളൂ എന്നാണ് മീര മറുപടി നൽകിയത്. വിവാഹം എന്നാണ് എന്നായിരുന്നു അടുത്ത ചോദ്യം. ഉടൻ ഇല്ല എന്ന് തന്നെ ആയിരുന്നു മീര മറുപടി നൽകിയത്.

വരാനായി വരുന്നത് മലയാള സിനിമ നടൻ ആണെങ്കിൽ ആരെ ആയിരിക്കും തിരഞ്ഞെടുക്കുക എന്നായിരുന്നു മറ്റൊരു ചോദ്യം. അങ്ങനെ ഒരാളെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യം ഇല്ല എന്നാണ് മീര പറയുന്നത്. അതിന് തനിക്ക് താല്പര്യവുമില്ല. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ തമ്മിൽ വിവാഹം കഴിച്ചാൽ ശരി ആകില്ല എന്നാണ് തന്റെ നിലപാട് എന്നും മീര പറയുന്നു.