സീരിയൽ താരത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടി സഹ പ്രവർത്തകർ. നിലവിളക്ക് ഈ ടെലിവിഷൻ പരമ്പരയിൽ കൂടി ററി ശ്രദ്ധ നേടിയ താരം ആണ് ശബരീനാഥ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിച്ചു വരുന്ന താരം വിവാഹ ശേഷം ആണ് അഭിനയ ലോകത്തിലേക്ക് കടക്കുന്നത്.
അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ശബരീനാഥിന്റെ കുടുംബം. പതിവായി ഷട്ടിൽ കളിക്കുന്ന ശബരി വ്യാഴാഴ്ച ഷട്ടിൽ കളിക്കുന്നതിന് ഇടയിൽ കുഴഞ്ഞു വീഴുകയും ഹൃദയാഘാതം സംഭവിക്കുകയും ആയിരുന്നു.