Malayali Live
Always Online, Always Live

കൊച്ചി വൈപ്പിനിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹം തിരിച്ചറിഞ്ഞില്ല..!!

2,694

കൊച്ചി വൈപ്പിൻ കുഴുപ്പിള്ളി ബീച്ചിന് സമീപം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരിച്ചത് ആരാണെന്നു ഇതുവരെ തിരിച്ചു അറിയാൻ കഴിഞ്ഞട്ടില്ല. ഇന്ന് പുലർച്ചെ നാലരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്.

മൽസ്യ ബന്ധനം നടത്താൻ ഇറങ്ങിയ തൊഴിലാളികൾ ആണ് മൃതദേഹം കണ്ടത്. തലക്കും കൈക്കും അടിയേറ്റ് ചോരയിൽ കുളിച്ചാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്തിൽ മരക്കഷ്ണങ്ങളും ട്യൂബ് ലൈറ്റ് പൊട്ടിയതും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.