Malayali Live
Always Online, Always Live

ടിക് ടോക്ക് താരം അമ്പിളിയും ഭാര്യയും കുഞ്ഞും ദേ ഇവിടെയുണ്ട്; വിവാദങ്ങളിൽ മനസ്സ് തുറന്ന് താരം..!!

3,086

ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചു എങ്കിൽ കൂടിയും അതിൽ കൂടി ശ്രദ്ധ നേടിയ ഒട്ടേറെ താരങ്ങൾ ഇന്നും മലയാളത്തിൽ ഉണ്ട്. അത്തരത്തിൽ സങ്കടം നിറയുന്ന വിഡിയോകൾ ഇട്ട് മുത്തുമണിയെ എന്നും വിളിച്ചു ടിക് ടോക്ക് വീഡിയോ വഴി ശ്രദ്ധ നേടിയ അമ്പിളി ഇപ്പോൾ ഏറെ സന്തോഷത്തിൽ തന്നെയാണ്.

തനിക്ക് മേലെ വന്ന കാർമേഘങ്ങൾ എല്ലാം പെയ്തൊഴിഞ്ഞു ഏറെ സന്തോഷത്തിൽ ഭാര്യക്കും കുഞ്ഞിനൊപ്പം നിൽക്കുമ്പോൾ അമ്പിളി ഏറെ സന്തോഷത്തിൽ തന്നെയാണ്. വിവാദങ്ങളും കള്ളക്കേസിൽ പോലീസ് പിടിയിൽ ആകുകയും എല്ലാം ചെയ്യുമ്പോഴും വിജയം അവസാനം സത്യത്തിനു തന്നെ ആണല്ലോ.

ആ വിജയത്തിൽ ആണ് ഇപ്പോൾ അമ്പിളിയും. പ്രയാപ്പൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതും ഗർഭിണി ആക്കിയതും എല്ലാം വലിയ വാർത്ത സൃഷ്ടിച്ച കാര്യങ്ങൾ തന്നെയാണ്. വിവാഹം കഴിച്ചു അച്ഛൻ ആയി. തന്നെ സ്നേഹിച്ചവർക്കും അതോടൊപ്പം വേദനിപ്പിച്ചവരോടും നന്ദി മാത്രമാണ് അമ്പിളിക്ക് ഉള്ളത്.

വിഘ്‌നേശ് കൃഷ്ണ എന്നാണ് അമ്പിളി യുടെ യഥാർത്ഥ പേര്. സുഹൃത്തിന്റെ പേര് ആയിരുന്നു അമ്പിളി എന്നുള്ളത്. ചെറുപ്പം മുതൽ ഉള്ള കൂട്ടുകാരൻ അകാലത്തിൽ പോയപ്പോൾ അവന്റെ ഓർമക്കായി ആണ് അമ്പിളി ആ പേരും തനിക്കുവേണ്ടി ആക്കിയത്. കൃതി എന്നാണ് ഭാര്യയുടെ പേര്.

ഇപ്പോൾ കൃതിക്ക് പ്രായം പതിനെട്ടാണ് ഉള്ളത്. ഞങ്ങൾ തമ്മിൽ ഇപ്പോൾ സ്നേഹിക്കുന്നു. അമ്പലത്തിൽ മാലയിട്ട് ആയിരുന്നു വിവാഹം. തങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് പതിമൂന്ന് മാസങ്ങൾ ആയി. ഭാര്യയുടെ ചേച്ചിയാണ് പരാതി നൽകിയത്. എന്നാൽ ഇപ്പോൾ കേസുനടക്കുന്നുണ്ട് എങ്കിൽ കൂടിയും രണ്ട് വീട്ടുകാർ ഉം അടുപ്പത്തിലായി എന്ന് അമ്പിളി പറയുന്നു.