Malayali Live
Always Online, Always Live

കാല് കാണിക്കാൻ തോന്നിയാൽ കാണിക്കും ഇറക്കമുള്ള ബ്ലൗസ് ധരിക്കും; അതൊക്കെ എന്റെ ഇഷ്ടമാണ്; അഭയ ഹിരണ്മയി..!!

3,918

തന്റെ നിലപാടുകൾ എന്നും തുറന്നു പറയുന്ന ഒരാൾ ജീവിതത്തിൽ തകർച്ചകളിൽ നിന്നും ചങ്കൂറ്റത്തോടെ കരകയറിയ വ്യക്തിത്വം. ഇനിയുള്ള കാലം തന്റെ ഇഷ്ടങ്ങളിൽ ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഗായിക അഭയ ഹിരണ്മയി. ഗോപി സുന്ദറുമായി ഏറെ കാലങ്ങൾ നീണ്ടു നിന്ന ലിവിങ് ടുഗതർ ജീവിതം അവസാനിക്കുകയും ഗോപി സുന്ദർ ഗായിക അമൃത സുരേഷും ഒന്നിച്ച് പുത്തൻ ജീവിതം തുടങ്ങുകയും ചെയ്തു.

എന്നാൽ എല്ലാവരും കാത്തിരുന്നത് എല്ലാം സഹിച്ച് ജീവിതത്തിൽ ഒറ്റക്കായി പോയ അഭയ ഹിരണ്മയിയെ കുറിച്ച് ആയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും മ്യൂസിക്ക് ലോകത്തിലും ഇവെന്റുകളിലും എല്ലാം സജീവമായി നിൽക്കുന്ന ആളായി അഭയ ഹിരണ്മയി മാറിക്കഴിഞ്ഞു.

എന്നാൽ ജീവിതത്തിൽ താൻ പഠിച്ച പാഠങ്ങളെ കുറിച്ചും തനിക്ക് ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും മുന്നോട്ടുള്ള ജീവിതത്തിൽ താൻ എടുത്ത തീരുമാനങ്ങളെ കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് ഒരു അഭിമുഖത്തിൽ കൂടി അഭയ ഹിരണ്മയി. താൻ ഇനിയുള്ള കാലം ജീവിക്കുന്നത് തനിക്ക് വേണ്ടി മാത്രം ആയിരിക്കും. തനിക്ക് ആരുടേയും മുന്നിൽ താൻ ആരാണ് എന്ന് കാണിക്കേണ്ടതോ ഇമേജ് ബിൽഡ് ചെയ്യേണ്ടതോ ആയ ആവശ്യമില്ല.

തനിക്ക് പ്രതികരിക്കാൻ തോന്നുന്ന വിഷയങ്ങളിൽ പ്രതികരിക്കും. പ്രതികരിക്കേണ്ട എന്ന് തോന്നിയാൽ ചെയ്യില്ല. എന്തൊക്കെ ചെയ്താലും പ്രവർത്തിച്ചാലും ആളുകൾ നമ്മളെ ജഡ്ജ് ചെയ്യുന്നത് ഒരു തരത്തിൽ മാത്രമായിരിക്കുമെന്ന് താൻ മനസിലാക്കി കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള മോശം പ്രതികരണങ്ങളും ദ്വയാർത്ഥ കമന്റ് അടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ ഉണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭയം കൂടാതെ ചെയ്യാൻ ആണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്.

തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. കാൽ കാണിക്കണം എന്ന് തോന്നുന്ന സമയത്ത് കാൽ കാണിക്കും കഴുത്തിറക്കമുള്ള വസ്ത്രം ധരിക്കാൻ തോന്നിയാൽ അതായിരിക്കും ചെയ്യുക.

എന്റെ പ്രൊഫൈലിൽ മോശം കമന്റ് ഇടാനുള്ള സ്വാതന്ത്ര്യം അവർക്ക് ഉണ്ടെങ്കിൽ അതുപോലെ തന്നെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കും ഉണ്ടെന്ന് അവർ മനസിലാക്കിയിട്ടില്ല. തന്നെ വിമർശിക്കാൻ അവർ സമയം കണ്ടെത്തുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം കാര്യമാണ്.