Malayali Live
Always Online, Always Live

കവി അനിൽ പനച്ചൂരാൻ അന്തരിച്ചു; 2021 തുടക്കം നഷ്ടങ്ങളിൽ കൂടി..!!

2,603

അനിൽ പനച്ചൂരാൻ അന്തരിച്ചു. മലയാളകവിയും മലയാള ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന അനിൽ പനച്ചൂരാൻ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.

അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20 ന് ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർ കുളങ്ങര ടി.കെ.എം. കോളേജ് തിരുവനന്തപുരം ലോ അക്കാദമി വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലി നോക്കുന്നു. ഭാര്യ:മായ മകൾ:ഉണ്ണിമായ.