Malayali Live
Always Online, Always Live

വലിയ ബുദ്ധിമുട്ടാണ്; എന്നാൽ ഇപ്പോൾ ആ രഹസ്യം എല്ലാവർക്കും അറിയാം; റിമി ടോമി..!!

3,983

മീശ മാധവൻ എന്ന ചിത്രത്തിൽ പാട്ടുപാടി ആണ് റിമി ടോമി സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ഗായിക ആയും അവതാരക ആയും നായിക ആയും ഒക്കെ റിമി ടോമി ജനമനസുകളിൽ എത്തി. റിയാലിറ്റി ഷോയിൽ വിധികർത്താവ് ആയും അതോടൊപ്പം മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് പരിപാടി ഒന്നും ഒന്നും മൂന്നിന്റെ അവതാരകയും റിമി ആണ്.

കല രംഗത്ത് ഉയർച്ചകൾ കീഴടക്കിയ റിമി കഴിഞ്ഞ വർഷം പതിനൊന്നു വർഷത്തോളം നീണ്ടു നിന്ന വിവാഹ ജീവിതം അവസാനിപ്പിച്ചിരുന്നു. റിമിയുടെ മുൻ ഭർത്താവ് റോയിസ് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു 11 വർഷത്തെ ദാമ്പത്യ ജീവിതം ഉണ്ടായി എങ്കിൽ കൂടിയും ഇരുവർക്കും കുട്ടികൾ ഇല്ലായിരുന്നു. ലോക്ക് ഡൌൺ കാലത്തിൽ വീട്ടിൽ നിന്നും പാചക പരീക്ഷണങ്ങൾ നടത്തിയും ഡാൻസ് കളിച്ചും റിമി വേറെ ലെവൽ ആയിരുന്നു.

അതിലും വലിയ ഞെട്ടലുണ്ടാക്കുന്നത് ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങളാണ്. എങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്ന് ചോദിക്കുന്ന ആരാധകർക്ക് അതിന് പിന്നിലെ രഹസ്യം കൂടി താരം പറയുന്നത് നടി ഭാവന ആണെന്ന് ആയിരുന്നു. ഫിറ്റിനസ് സംബന്ധിച്ച് പ്രേഷകരുടെ മറുപടി പറയുന്ന എപ്പിസോഡിലാണ് താരം ഭാവനയെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചത്.

ഗുണ്ടുമണിയായിരുന്ന തനിക്ക് മെലിയാൻ പ്രചോദനം തന്നത് ഭാവനയാണെന്ന് റിമി തുറന്നുപറയുന്നു. ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നനും ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും റിമി പറഞ്ഞു. എന്നാൽ താൻ എങ്ങനെ ഇങ്ങനെ മെലിഞ്ഞു എന്നാണ് എല്ലാവർക്കും അറിയേണ്ടത് എന്നാണ് റിമി പറയുന്നത്. ഏറെ കാലങ്ങൾക്ക് ശേഷം പൊതു പരിപാടിയിൽ എത്തിയ റിമി അതിനു ഇപ്പോൾ ഉത്തരം വീണ്ടും നൽകി.

കൗമുദി നൈറ്റിന് ഇടയിലാണ് അവതാരകനായ ജയകൃഷ്ണൻ എങ്ങനെ ഇങ്ങനെ മെലിഞ്ഞു എന്നു ചോദിച്ചത്. അതിന് റിമി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. തടി വെക്കാനെളുപ്പമാണ് രണ്ടാഴ്ച കഷ്ടപ്പെട്ടാൽ മതി എന്നാൽ മെലിയുന്നത് അങ്ങനയെല്ല. അതിനാണ് കൂടുതൽ ബുദ്ധിമുട്ട്. വേണമെന്ന് വെച്ച് തന്നെയാണ് മെലിഞ്ഞത്. സ്വയം മാറണമെന്ന് തോന്നിയിരുന്നു.

മെലിഞ്ഞത് എങ്ങനെയാണെന്നുള്ള കാര്യം രഹസ്യമൊന്നുമല്ല എല്ലാത്തിനെക്കുറിച്ചും പറയാറുണ്ട്. മെലിഞ്ഞുവെന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ഒരുപത്ത് പുഷപ്പ് കൂടുതൽ എടുക്കാൻ തോന്നുന്നുണ്ടെന്നും വേദിക്ക് പുറകിൽ പോയി വർക്കൗട്ട് ചെയ്യട്ടെയെന്നുമായിരുന്നു റിമിയുടെ മറുപടി.