Malayali Live
Always Online, Always Live

പട്ടാളം എന്ന ചിത്രം എനിക്ക് ഉണ്ടാക്കി തന്ന ചീത്തപ്പേര്; വൻ മുതൽ മുടക്കിലെത്തിയ മമ്മൂട്ടി ചിത്രം ദുരന്തമായി മാറിയപ്പോൾ; ലാൽ ജോസ് പറയുന്നു..!!

ഇതൊരു വമ്പൻ മുതൽ മുടക്കിൽ എത്തുന്ന ചിത്രം ആയിരുന്നു എന്ന് നായകൻ മമ്മൂട്ടിക്കും നിർമ്മാതാക്കൾക്കും അറിയാം ആയിരുന്നു എന്ന് ലാൽ ജോസ് പറയുന്നു.

2,653

2003 ൽ പുറത്തിറങ്ങിയ മമ്മൂട്ടി, ബിജു മേനോൻ, ഇന്ദ്രജിത്, ജ്യോതിർമയി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു പട്ടാളം. മൂവിക്ഷേത്രത്തിലൂടെ ബാനറിൽ സുബൈർ, സുധീഷ് എന്നിവർ ചേർന്ന് നിർമിച്ചു ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ എത്തിയ വമ്പൻ മുതൽ മുടക്കിൽ എത്തിയ ചിത്രങ്ങളിൽ ഒന്നാണ്. മമ്മൂട്ടിക്ക് ഒപ്പം വമ്പൻ താരനിരയാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. ബിജു മേനോൻ, ഇന്ദ്രജിത്, ഇന്നസെന്റ്, കലാഭവൻ മണി, ജഗതി ശ്രീകുമാർ, സലിം കുമാർ, സായി കുമാർ തുടങ്ങി മലയാളത്തിലെ മുപ്പതോളം പ്രമുഖ താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്.

ഇതൊരു വമ്പൻ മുതൽ മുടക്കിൽ എത്തുന്ന ചിത്രം ആയിരുന്നു എന്ന് നായകൻ മമ്മൂട്ടിക്കും നിർമ്മാതാക്കൾക്കും അറിയാം ആയിരുന്നു എന്ന് ലാൽ ജോസ് പറയുന്നു. ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് ലാൽ ജോസ് പറയുന്നത് ഇങ്ങനെ..

“പട്ടാളം എന്ന സിനിമയാണ് എനിക്ക് അങ്ങനെയൊരു ചീത്തപ്പേര് ഉണ്ടാക്കി തന്നത്. ആ സിനിമ തുടങ്ങുന്നതിനു മുമ്പേ അതിലെ നിര്മാതാക്കൾക്കും അതിന്റെ പ്രധാന നടനുമൊക്കെ അറിയാവുന്ന ഒരു കാര്യമായിരുന്നു അത് ചെലവേറിയ ഒരു ചിത്രമായിരിക്കും എന്നത്. പടം വിജയിച്ചാൽ എല്ലാ പാപങ്ങളും പുണ്യങ്ങളാകും പരാജയപ്പെട്ടാൽ എല്ലാ പുണ്യങ്ങളും പാപങ്ങളാകും. ഒരു സിനിമ പരാജയപ്പെട്ടാൽ ഞാൻ അറിയാതെ ചിലപ്പോൾ ഡിപ്രഷൻ നിലയിലേക്ക് പോകും.

ഒരു കയ്യടി പ്രതീക്ഷിച്ച് ചെയ്യുന്ന സിനിമ കൂവലിലേക്ക് പോകുമ്പോൾ സങ്കടം തന്നെയാണ്. ഓരോ സിനിമയുടെ പിറകിലും അങ്ങേയറ്റത്തെ വർഷങ്ങളുടെ പണിയുണ്ട്. അത് പുറമേ കാണുന്ന ആളുകൾക്ക് ഷൂട്ടിംഗ് ചെയ്യുന്ന ദിവസങ്ങളിലെ അല്ലേൽ ഇറങ്ങുന്ന സമയത്തെ ചാനലുകളിൽ വന്നിരുന്ന് പറയുന്ന ഗീർവാണങ്ങൾ മാത്രമേ കാണുകയുള്ളു അതിന് പിറകിലുള്ള എന്റെ വ്യക്തി ജീവിതം എന്റെ കുടുംബം എന്റെ പ്രൈവറ്റ് മൊമന്റസ് ഇതിനെ ബലികഴിച്ചിട്ടുള്ള ഒരു തപസ്സാണ് ഓരോ സിനിമയുടെയും പിറകിൽ”. ലാൽ ജോസ് പറയുന്നു