Malayali Live
Always Online, Always Live

അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു; പാടാത്ത പൈങ്കിളിയിലെ ദേവ എന്ന സൂരജ് സൺ പറയുന്നത് കണ്ടോ..!!

5,557

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആയ സീരിയൽ ആണ് പാടാത്ത പൈങ്കിളി.

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്. എന്നാൽ നായകമായി എത്തുന്ന സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്.

തുടർന്ന് യൂട്യൂബ് വിഡിയോകൾ വഴി ശ്രദ്ധ നേടിയ താരം അവിടെ നിന്നും ആണ് സീരിയൽ അഭിനയ മേഖലയിലേക്ക് എത്തുന്നത്. ടിക് ടോക്കിൽ മോട്ടിവേഷൻ വിഡിയോകൾ ചെയ്തായിരുന്നു സൂരജ് ശ്രദ്ധ നേടിയത്. മലയാളത്തിന്റെ മസിലളിയൻ ഉണ്ണി മുകുന്ദന്റെ ഛായ ഉണ്ടെന്നു പലപ്പോഴും താരത്തിന്റെ ആരാധകർ പറയുന്നു. ചിരിയിലും നോട്ടത്തിലും എല്ലാം.

നായകൻ ദേവയുടെ വേഷത്തിൽ സൂരജ് എത്തുമ്പോൾ സൂരജ് എന്ന നടനെ കണ്ടെത്തിയത് ഈ സീരിയലിൽ അമ്മ ദേവയുടെ അമ്മയുടെ വേഷത്തിൽ എത്തുന്ന അംബിക മോഹൻ ആണ്. കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. സൂരജ് വിവാഹിതനാണെന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്. സീരിയലിൽ എത്തും മുമ്പേ തന്നെ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് താരം. അച്ഛൻ അമ്മ ഭാര്യ കുട്ടി എന്നിവരുൾപെട്ടതാണ് താരത്തിന്റെ കുടുംബം.

മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് സൂരജ് എന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്. ഇപ്പോൾ തന്റെ അച്ഛനെയും അമ്മയെയും കുറിച്ച് സൂരജ് സൺ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്…

കുറച്ചു സമയമെങ്കിലും എനിക്ക് ഫ്രീ ടൈം കിട്ടിയാൽ അന്നു മിന്നും എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് എനിക്ക് ഇഷ്ടം.. വർഷങ്ങളായി എന്റെ സ്വപ്നങ്ങൾ ഞാൻ അവരോട് പറഞ്ഞു പറഞ്ഞു.. അവർക്ക് തന്നെ മടുപ്പ് തോന്നിയ ദിവസങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അച്ഛനുമമ്മയും പ്രായം ആവുന്നതിനു മുന്നേ അവർക്ക് എനിക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷങ്ങൾ അളവില്ലാതെ വാരി കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു,, അത് നേടാനായി ഞാൻ പരിശ്രമിച്ചിട്ടുണ്ട്..

ഇന്ന് കുറച്ച് സമയം അവരോട് ചെലവഴിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. നിങ്ങൾക്ക് പലർക്കും തോന്നും ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ ഒരുപാട് ഓവർ അല്ലേ എന്ന്.. നിങ്ങൾക്ക് ആർക്കും അറിയില്ല ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വപ്നം കണ്ട മേഖലയിൽ ഞാൻ നിൽക്കുമ്പോൾ ഉള്ള അഭിമാനം എത്രത്തോളം ഉണ്ട് എന്ന് തള്ളിപ്പറഞ്ഞവർ മാറ്റി പറയുന്നത് മുന്നിൽനിന്ന് കാണുമ്പോൾ.. ഒരു രാജ്യം കീഴടക്കിയ സന്തോഷം എനിക്കുണ്ട്.. ഈ ലോകത്ത് ആരെ സന്തോഷിപ്പിക്കാൻ നമ്മൾ ശ്രമിച്ചാലും അച്ഛന്റെയും അമ്മയുടെയും വിഷമം മാറ്റാതെ അത് പൂർണമാകില്ല.. എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു.. നിങ്ങളുടെ സൂരജ് സൺ