Malayali Live
Always Online, Always Live

ബിഗ് ബോസ് താരം ദയ അശ്വതിക്ക് രണ്ടാം വിവാഹം; വിവാഹം ചെയ്തത് ആരാണെന്ന് അറിയാമോ..!!

4,000

ബിഗ് ബോസിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് ദയ അച്ചു എന്ന ദയ അശ്വതി. കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ പിന്തുണ ഉണ്ടായ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2. മോഹൻലാൽ അവതാരകനായി എത്തിയ പ്രോഗ്രാം കൊറോണ കാരണം പാതിവഴിയിൽ ഉപേക്ഷിക്കുക ആയിരുന്നു.

തുടർന്ന് ഇപ്പോൾ പുത്തൻ താരങ്ങളുമായി പുത്തൻ സീസൺ തുടങ്ങുകയും ചെയ്തു. എന്നാൽ കൂടിയും സീസൺ ഏത് ആയാലും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മികച്ച ആരാധക പിന്തുണ ആണ് ഉള്ളത്. 2020 ജനുവരി 5 നു ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങുന്നത്. തുടർന്ന് കുറെ താരങ്ങൾ കണ്ണിൽ അസുഖം വന്നു താത്കാലികമായി പുറത്തേക്ക് പോയതോടെയാണ് വൈൽഡ് കാർഡ് എൻട്രി വഴി ദയ അശ്വതി എത്തുന്നത്.

ചെറിയ കാര്യങ്ങളിൽ പോലും കരയുകയും പിണങ്ങുകയും ഒക്കെ ചെയ്യുന്ന ദയക്ക് വലിയ ആരാധക പിന്തുണ ഉണ്ടായിരുന്നു. ബിഗ് ബോസ് എത്തിയ സമയം രജിത് കുമാറുമായി ഒപ്പം നിന്ന് ഗെയിം കളിച്ച താരം അവസാനം ആയപ്പോൾ രജിത് കുമാറുമായി വഴക്കുകളിലേക്ക് മാറിയിരുന്നു. ജീവിതത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് താൻ എവിടെ എത്തിയത് എന്ന് പലപ്പോഴും ദയ പറഞ്ഞിരുന്നു.

പതിനാറാം വയസിൽ ആയിരുന്നു എന്റെ വിവാഹം എന്നും തുടർന്ന് മക്കൾ ഉണ്ടായി എങ്കിൽ കൂടിയും 22 വയസിൽ ഭർത്താവ് മറ്റൊരു വിവാഹവും കഴിച്ചു എന്ന് പറഞ്ഞ ദയ. ഇപ്പോൾ താരം രണ്ടാം വിവാഹം കഴിച്ചു എന്നുള്ള വാർത്ത ആണ് എത്തുന്നത്. ഉണ്ണി എന്ന ആളുമായി പ്രണയത്തിൽ ആണെന്ന് ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് വന്ന ശേഷം തന്റെ പ്രേക്ഷകരോട് പറഞ്ഞിരുന്നു.

ദയ അശ്വതിയുടെ രണ്ടാം വിവാഹം കഴിഞ്ഞെന്ന വാർത്തയാണ് പുറത്ത് വരുന്നത്. താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിൽ കൂടെ ചിത്രങ്ങൾ പങ്ക് വെച്ചത്. ചിത്രങ്ങൾ പുറത്ത് എത്തിയതോടെ നിരവധി പേരാണ് വിവാഹ മംഗള ആശംസകൾ നേരുന്നത്. ചിത്രത്തിൽ സിന്ദൂരം ഒക്കെ ചാർത്തി സുന്ദരിയായിട്ടാണ് കാണാൻ കഴിയുന്നത് താരം വളരെ സന്തോഷവതിയായിട്ട് കാണാൻ കഴിയുന്നത്.

ഉണ്ണിയെ കെട്ടിപിടിച്ച് നിൽക്കുന്ന നിരവതി ചിത്രങ്ങൾ താരം പങ്ക് വെച്ചത് “അതിനോടൊപ്പം ഞാൻ ഹാപ്പിയാണ് ഒത്തിരി ഒത്തിരി ഹാപ്പി നിങ്ങളോ???” എന്നും ചിത്രം പങ്ക് വെച്ച് കൊണ്ട് താരം ചോദിക്കുന്നുണ്ട്. എന്തായാലും ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.