മലയാളത്തിൽ ഈ അടുത്ത കാലത് വലിയ ആരാധകർ ലഭിച്ച താരം ആണ് രജിത് കുമാർ. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഒന്നാണ് ബിഗ് ബോസ് മലയാളം. ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ഈ ഷോ കഴിഞ്ഞ തവണ കൊറോണ കാരണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും വലിയ ആരാധക കൂട്ടം ആണ് രജിത് കുമാറിന് ലഭിച്ചത്.
ഷോയിൽ ആര്യയും വീണയും ഒക്കെ അടങ്ങുന്ന സംഘത്തിന് എതിരെ ഒറ്റയാൾ പോരാട്ടം നടത്തി വിജയം നേടിയ ആൾ കൂടി ആണ് രജിത് കുമാർ. രജിത് സാർ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരം അഭിനയ ലോകത്തിലേക്ക് കടന്നിരിക്കുകയാണ് താരം ഇപ്പോൾ. അടുത്തിടെ നടി കൃഷ്ണ പ്രഭയുമായി വിവാഹ ചിത്രം എത്തിയപ്പോൾ ആരാധകർ അടക്കം കരുതിയത് രജിത്തിന്റെ വിവാഹം കഴിഞ്ഞു എന്നാണു.
തുടർന്ന് ആണ് ഒരു പുതിയ പരമ്പരയുടെ ഭാഗം ആണെന്ന് അറിയുന്നത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഒരു ഷോയിൽ കൂടി ആണ് രജിത് കുമാർ ആദ്യമായി അഭിനയ ലോകത്തേക്ക് എത്തുന്നത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രജിത് കുമാർ സാർ തന്റെ അഭിനയ മോഹങ്ങളെ കുറിച്ച് പങ്കുവെക്കുന്നത്.
യുവത്വം തോന്നിക്കുന്ന ഒരു കഥാപാത്രം ചെയ്യുവാൻ ആണ് എനിക്ക് താൽപര്യം. എനിക്ക് ദിലീപിനോളം പ്രായമില്ല.. അതുകൊണ്ടുതന്നെ റൊമാൻറിക് വേഷങ്ങൾ ചെയ്യുവാനാണ് എനിക്ക് താല്പര്യം. എന്നാൽ ഒരു കുടുംബനാഥൻ വേഷം ചെയ്യുവാനും എനിക്ക് താല്പര്യമുണ്ട്. വില്ലൻ വേഷങ്ങൾ അവതരിപ്പിക്കുവാൻ താൽപര്യമില്ല എന്നും രജിത് സാർ പറയുന്നു.
ഒരുപാട് ത്യാഗങ്ങൾ നടത്തുന്ന ഒരു കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിക്കാൻ എനിക്ക് താല്പര്യമുണ്ട്. തനിക്ക് ആരോടും പരിഭവമില്ല എന്നും എല്ലാവരെയും താൻ ഒരു പോലെ സ്നേഹിക്കുകയാണ് എന്നു രജിത് സാർ കൂട്ടിച്ചേർത്തു. അതുപോലേ തന്നെ കൊറോണ കാരണം ആണ് ബിഗ് ബോസ് മലയാളം പാതി വഴിയിൽ നിർത്തിയത് എന്ന് താരം വിശ്വസിക്കുന്നില്ല എന്നും താരം പറയുന്നു.