Malayali Live
Always Online, Always Live

പട്ടുചേല ചുറ്റി ഓലക്കുടയുമേന്തി ഒരു പ്ലസ് സൈസ് സുന്ദരി; ഇൻസ്റ്റാഗ്രാം കീഴടക്കിയ മലയാളി സുന്ദരി..!!

6,422

കൊറോണ കാലത്ത് ആദ്യം കുറച്ച് നാളുകളിൽ ഫോട്ടോഷൂട്ടുകളും മോഡലിംഗ് ചിത്രങ്ങളും കൊണ്ട് സോഷ്യൽ മീഡിയ സജീവമായില്ല. എന്നാൽ കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ സെലിബ്രിറ്റി താരങ്ങളെല്ലാം വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ടുകൾകൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. എല്ലാ താരങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങൾ കൊണ്ടു വന്നു.

പട്ടു ചേല ചുറ്റി ഓലകുടയുമേന്തി ആറ്റിൻ കരയോരത്തും ആറ്റിലും നിൽക്കുന്ന കുടിക്കുന്ന ഒരു സുന്ദരിയുടെ ചിത്രങ്ങൾ വലിയ ശ്രദ്ധ നേടി. ഫോട്ടോഷൂട്ടുകൾ കൊണ്ട് ഈ സുന്ദരി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമ്പോൾ ആരാണ് ഈ സുന്ദരി എന്ന് കൂടി അറിയേണ്ടേ..? ഡബ്ബിങ് ആർട്ടിസ്റ്റും മോഡലുമായ ഹസീ ഖ്യാസി ആണ് ഈ താര സുന്ദരി.

ഇൻസ്റ്റാഗ്രാമിൽ ധാരാളം ആരാധകർ ഉള്ള പ്ലസ് സൈസ് സുന്ദരിയാണ് ഹസീ. മുമ്പും ഹസീയുടെ ബോൾഡ് ഫോട്ടോ ഷൂട്ടുകൾ വൈറലായിട്ടുണ്ട്. ഓല കൂടയേന്തിയ ചിത്രങ്ങൾക്ക് ഒപ്പം മോഡേൺ വസ്ത്രത്തിൽ താരം പൂക്കളമിട്ട് നിൽക്കുന്ന ചിത്രങ്ങളും വൈറലാണ്. ചിത്രങ്ങൾ കാണാം.