Malayali Live
Always Online, Always Live

വാനമ്പാടിക്ക് ശേഷം പുതിയ സീരിയൽ; സുചിത്ര നായർ വെളിപ്പെടുത്തുന്നു..!!

5,510

വാനമ്പാടിയിലെ പത്മിനി എന്ന കഥാപാത്രത്തിന് ഒട്ടേറെ ആരാധകർ ആണ് ഉണ്ടായിരുന്നത്. ആ കഥാപാത്രം ചെയ്തത് സുചിത്ര നായർ ആയിരുന്നു. വില്ലത്തി ആയി ആയിരുന്നു തുടക്കം എങ്കിൽ കൂടിയും സീരിയൽ അവസാനിക്കുമ്പോൾ പപ്പിയെ എല്ലാവര്ക്കും ഇഷ്ടം ആയിരുന്നു. ക്ലൈമാക്സിൽ പപ്പിയെ കാണിച്ചില്ല. എന്നാൽ ട്വിസ്റ്റ് ആയി പപ്പി എത്തും എന്നുള്ള പ്രതീക്ഷ ആരാധകർക്ക് ഉണ്ടായിരുന്നു എങ്കിൽ കൂടിയും അത് ഉണ്ടായില്ല.

എന്നാൽ സീരിയൽ അവസാനിക്കുമ്പോൾ ഇപ്പോൾ കഥാപാത്രത്തെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും താരം ഇപ്പോൾ മനസ്സ് തുറക്കുകയാണ്. താൻ ഹൃദയത്തോട് ചേർത്ത് നിർത്തിയ കഥാപാത്രം ആയിരുന്നു പത്മിനി എന്ന് സുചിത്ര പറയുന്നു. കരിയറിലെ വഴിത്തിരിവ് ആണ് ഈ കഥാപാത്രം. ആദ്യം കഥാപാത്രം അവതരിപ്പിക്കാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.

എന്നാൽ കഥാപാത്രം മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ ആണ് കഥാപാത്രം സ്വീകരിക്കാൻ തീരുമാനിച്ചത്. കഥാപാത്രം പൂർണ്ണമായി മനസിലാക്കിയപ്പോൾ പപ്പിക്ക് നല്ല വശങ്ങളും ഉണ്ടെന്നു മനസിലാക്കുക ആയിരുന്നു. സീരിയൽ അവസാനിച്ചതോടെ എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. അനുമോളും തംബുരുവുമായി അടുത്ത കൂട്ടുക്കാർ. വഴക്കുകളും ഫൈറ്റും എല്ലാം ചിത്രീകരണം നടത്തുന്നതിന് മുന്നേ ഞങ്ങൾ കളിച്ചു ചിരിച്ചു ആയിരിക്കും നിൽക്കുന്നത്.

വാനമ്പാടി തീർന്നതോടെ പുതിയ സീരിയൽ ഏതാണ് എന്നുള്ള ചോദ്യവുമായി പലരും എത്തുന്നുണ്ട് എങ്കിൽ കൂടിയും വാനമ്പാടി കഴിഞ്ഞു അവധി എടുത്തിരിക്കുകയാണ് താരം. ഷൂട്ടിംഗ് തിരക്കുകൾ കൂടിയപ്പോൾ തന്റെ ഡാൻസ് പരിശീലനം മുടങ്ങി എന്നും ഇനി അതിൽ കുറച്ചു നാൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഇഷ്ടം എന്നും താരം പറയുന്നു.