Malayali Live
Always Online, Always Live

മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ വീണ്ടും തോന്നും; ആ കാരണം പറഞ്ഞു മുരുകന്റെ മൈന..!!

മോഹൻലാലിന്റെ ഭാര്യയായി വീണ്ടും അഭിനയിക്കണം; പുലിമുരുകന്റെ മൈനയുടെ ആഗ്രഹം

4,921

രേവതി സംവിധാനം ചെയ്ത ഫിർ മിലേംഗേ എന്ന ഹിന്ദി ചലച്ചിത്രത്തിലാണ് കമാലിനി ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യത്തിലെ അവരുടെ അഭിനയം കണ്ടാണ് രേവതി കമാലിനിയെ ചലച്ചിത്രത്തിലഭിനയിക്കാൻ ക്ഷണിച്ചത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയി മലയാളത്തിൽ ശ്രദ്ധ നേടിയ കമാലിനി മലയാളത്തിലെ ആദ്യ 100 കോടി ചിത്രത്തിലെ നായിക കൂടിയാണ്.

വൈശാഖ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ എന്ന ചിത്രത്തിൽ മുരുകന്റെ ഭാര്യ മൈനയുടെ വേഷത്തിൽ ആണ് കമാലിനി മുഖർജി എത്തിയത്. ചിത്രം വലിയ വിജയം ആകുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ചർച്ചയായിരിക്കുന്നത്. മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ മോഹൻലാലിന്റെ ഭാര്യ കഥാപാത്രം തന്നെ വേണമെന്നുമാണ് കമാലിനി മുഖർജി പറയുന്നത്.

മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ സുരക്ഷിതത്വമാണ് ഫീൽ ചെയ്യുന്നതെന്നും അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുമ്പോൾ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമെന്ന് കരുതുന്നതായും താരം പറയുന്നു.