Malayali Live
Always Online, Always Live

കുടുംബ വിളക്കിൽ നിന്നും ഞാൻ മാറിയതല്ല; എന്നെ മാറ്റിയതാണ്; വിവാഹം കഴിച്ചതുകൊണ്ട് താരത്തിന് നേരിടേണ്ടി വന്നത്; പാർവതി വിജയ്..!!

3,929

താൻ സീരിയലിൽ നിന്നും മാറിയത് അല്ല തന്നെ മാറ്റിയത് ആണ് വെളിപ്പെടുത്തൽ നടത്തി വന്നിരിക്കുകയാണ് സീരിയൽ നടി പാർവതി വിജയ്. സീരിയൽ രംഗത്ത് ഏറ്റവും കൂടുതൽ ഈ അടുത്ത കാലത്തിൽ ട്രോളുകൾ ലഭിച്ച സീരിയൽ ആണ് മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന കുടുംബ വിളക്ക്. 25 വർഷത്തെ ദാമ്പത്യ ജീവിതം ഉപേക്ഷിച്ചു ഭർത്താവ് മറ്റൊരു പെണ്ണിനെ തേടി പോകുന്നത് ആണ് കഥ.

കാമുകിയുടെ വേഷത്തിൽ എത്തുന്നത് സിനിമ അഭിനേതാവ് ആയ ശരണ്യ ആനന്ദ് ആണ്. സിദ്ധാർത്ഥിന്റെ പ്രണയത്തിന് പിന്തുണ നൽകുന്ന അമ്മ മൂത്ത മകൻ മകൾ എന്നിവർ അടങ്ങുന്ന കുടുംബം. സുമിത്രക്ക് ഒപ്പം ആണ് അമ്മായിയച്ഛനും ഇളയ മകനും. ഇതൊക്കെ തന്നെ കുടുംബ വിളക്ക് എന്ന പരമ്പര വിമർശനത്തിന് പാത്രമാക്കിയതും. 250 എപ്പിസോഡുകൾ എത്തുമ്പോൾ കഥയിൽ വമ്പൻ ട്വിസ്റ്റ് നടന്നത് ഇപ്പോൾ ആണ് എന്നാണ് പറയേണ്ടത്. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ സുമിത്രയിൽ നിന്നും സിദ്ധാർത്ഥിന് വിവാഹ മോചനം ലഭിച്ചിരിക്കുകയാണ്. സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും മൂത്ത മകൻ അനിരുദ്ധിന്റെ വേഷത്തിൽ എത്തുന്നത് ആനന്ദ് നാരായൺ ആണ്.

രണ്ടാം മകൻ പ്രതീഷിന്റെ വേഷത്തിൽ എത്തുന്നത് നൂബിൻ ജോണി ആണ്. മകൾ ശീതൾ ആയി എത്തുന്നത് അമൃത നായർ ആണ്. അനിരുദ്ധിന്റെ ഭാര്യ അനന്യ ആയി എത്തുന്നത് ആതിര മാധവ് ആണ്. ഇളയ മകൾ ശീതൾ ആയി ആദ്യം എത്തിയിരുന്നത് പാർവതി വിജയ് ആയിരുന്നു. എന്നാൽ അതിന് ശേഷം ആണ് പ്ലസ് ടു കാരിയുടെ വേഷം ചെയ്യാൻ അമൃത നായർ എത്തിയത്. നടി മൃദുല വിജയിയുടെ സഹോദരി കൂടി ആയ പാർവതി അഭിനയിക്കുന്ന ആദ്യ സീരിയൽ കൂടി ആണ് കുടുംബ വിളക്ക്.

കുടുംബ വിളക്കിൽ ക്യാമറ മാൻ ആയിരുന്ന അരുണുമായി ഉള്ള പ്രണയം തന്നെ ആയിരുന്നു പിന്നീട് ഇരുവരുടെയും രഹസ്യ വിവാഹത്തിലേക്ക് നയിച്ചത്. വിവാഹം കഴിഞ്ഞതോടെ പാർവതിയെ പിന്നീട് സീരിയലിൽ കണ്ടില്ല. പകരം അമൃത നായർ എത്തി. ഇപ്പോൾ തനിക്ക് നേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി ഇരിക്കുകയാണ് പാർവതി. ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തരത്തിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി ആയി ആണ് പാർവതി പറഞ്ഞത്. താൻ പിന്മാറിയത് അല്ല എന്നും തന്നെ മാറ്റിയ കാരണം അവർക്ക് നന്നായി അറിയാം എന്നും ആയിരുന്നു പാർവതി പറഞ്ഞത്.

താൻ മാറിയത് അല്ല. തന്നെ മാറ്റിയത് ആണ്. പ്രണയ വിവാഹം കൊണ്ട് ആണോ മാറ്റിയത് എന്ന ചോദ്യത്തിന് അതിനുള്ള ഉത്തരം അവർക്ക് അറിയാം എന്നായിരുന്നു താരം പറഞ്ഞത്. അതുപോലെ തന്നെ ഭർത്താവ് അരുൺ ഇപ്പോൾ ജീവിത നൗകയിൽ ആണ് ക്യാമറ ചലിപ്പിക്കുന്നത്. താൻ ഇനി അഭിനയത്തിലേക്ക് ഇല്ല എന്നും പാർവതി പറയുന്നു.