ഊണും ഉറക്കവും കളഞ്ഞാണ് മകൾ തങ്ങളെ നോക്കുന്നത്; വേദിയിൽ നിറകണ്ണുകളോടെ പൂക്കാലം വരവായ് സീരിയലിലെ നായിക സംയുക്തയുടെ അമ്മ..!!
രേഖ രതീഷിനു മുന്നിൽ മനസ്സ് തുറന്നരിക്കുകയാണ് നടി മൃദുല വിജയ്. തമിഴ് സിനിമയിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം തുടർന്ന് മലയാളം ടെലിവിഷൻ താരമായി മാറുക ആയിരുന്നു.
തന്റെ പതിനഞ്ചാം വയസിൽ അഭിനയ ലോകത്തിലേക്കു എത്തിയ താരം തമിഴ് സിനിമയിൽ വലിയ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും ഭാര്യ , കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. സീരിയലിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ചു വരുകയാണ്.
അതേ സമയം സ്ത്രീകൾ സിനിമാ സീരിയൽ രംഗത്ത് അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകളും തടസങ്ങളും പല തവണ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നപ്പോൾ ആശങ്കയുണ്ടായിരുന്നുവെന്നും കുടുംബ പ്രേക്ഷകർക്ക് എന്നും തന്നെ കാണാൻ സാധിക്കുമെന്നും അവരുടെ അഭിപ്രായം അറിയാൻ കഴിഞ്ഞെന്നും മൃദുല പറയുന്നു.
എന്നാൽ ഇപ്പോൾ രേഖ രതീഷിന്റെ യൂട്യൂബ് ചാനലിൽ എത്തിയ മൃദുല പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് ആയ സീരിയൽ ഭാര്യയിൽ നായികയായും നായകനുമായി അഭിനയച്ച താരങ്ങൾ തന്നെ ആണ് പൂക്കാലം വരവായി എന്ന സീരിയലിലെ നായകനും നായികയും. സംയുക്ത എന്ന തന്റേടിയായ പെൺകുട്ടിയുടെ വേഷത്തിൽ ആണ് മൃദുല പുതിയ സീരിയലിൽ.
തിരുവനന്തപുരമാണ് മൃദുലയുടെ സ്വദേശം പാപ്പനംകോട് ദ്വാരകയിൽ വിജയകുമാറിന്റെയും റാണിയുടെയും മകളാണ് മൃദുല വിജയ്. നിരവധി ഫാൻസാണ് താരത്തിന് ഉളളത്. പൂക്കാലം വാരവായയിലെ താരത്തിന്റെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. അമ്മു എന്നാണ് തന്റെ വീട്ടിൽ വിളിക്കുന്നത് എന്ന് പറയുന്ന മൃദുല. തന്നെ അതെ സ്നേഹത്തോടെ കാണുന്ന രേഖ ചേച്ചിയും അങ്ങനെ വിളിക്കുന്നതാണ് തനിക്ക് ഇഷ്ടം എന്ന് മൃദുല പറയുന്നു.
മൃദുലേ എന്നൊക്കെ വിളിച്ചാൽ എനിക്ക് വല്ലാത്ത അകൽച്ച തോന്നും എന്നും മൃദുല പറയുന്നു. എന്നാൽ തന്റെ യഥാർത്ഥ പേര് ശ്രീലക്ഷ്മി എന്നാണ് എന്ന് മൃദുല പറയുന്നു. അഭിനയ ലോകത്തിലെ ക്ക് എങ്ങനെ എത്തി എന്നുള്ള ചോദ്യത്തിന് താരം നൽകിയ മറുപടി നൽകിയത് എങ്ങനെ ആണ്. ചെറുപ്പം മുതലേ തനിക്ക് ഡാൻസ് എന്നാൽ വലിയ ഇഷ്ടം ആയിരുന്നു.
ഡാൻസ് കളിക്കുന്നത് കണ്ട എന്നെ അച്ഛനും അമ്മയും ഡാൻസ് പഠിപ്പിക്കാൻ കൊണ്ടുപോയി വിട്ടു. അവിടെന്നു ഷോർട് ഫിലിമിൽ അഭിനയിക്കാൻ അവസരം ഉണ്ടായി എങ്കിൽ കൂടിയും അതൊരു ഫേക്ക് ഒഡിഷനായി ആണ് തനിക്ക് തോന്നിയത് എന്നും കുറെ ഫോട്ടോ ഷൂട്ടുകൾ നടത്തിയത് അല്ലാതെ മറ്റൊന്നും നടന്നില്ല എന്നും അവിടെ നിന്നും ആണ് നടി എന്ന മോഹം തന്നിലേക്ക് എത്തിയത്. അത് തന്റെ പതിനഞ്ചാം വയസിൽ ആയിരുന്നു എന്ന് താരം പറയുന്നു.
അതെ ഷോയിൽ ആണ് സർപ്രൈസ് ആയി മൃദുലയുടെ അച്ഛനും അമ്മയും എത്തുന്നത്. മകൾ തങ്ങൾക്ക് ദൈവം തന്ന നിധി ആണെന്ന് താരം പറയുന്നു. മുൻപെങ്ങോ ഒരു അപകടം നടന്ന സമയത്തെ കുറിച്ച് പറയുമ്പോൾ ആണ് അമ്മയുടെ കണ്ണുകൾ ഈറൻ അണിഞ്ഞത്. ആ സമയത്തു ഊണും ഉറക്കവും കളഞ്ഞിട്ടാണ് മകൾ ഞങ്ങളെ നോക്കിയതെന്നും അമ്മ പറയുന്നു.
മാത്രമല്ല ദൈവം തന്ന നിധിയാണ് ഞങ്ങൾക്ക് ഈ പൊന്നുമകൾ എന്നും ലോകം അറിയട്ടെ എന്നാണ് മൃദുലയുടെ അമ്മ വ്യക്തമാക്കിയത്. ഇത്രെയും പറഞ്ഞു കഴിയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നു. തുടർന്ന് നീ എന്നെ കരയിപ്പിക്കാൻ അല്ലെ ഈ ഷോയിൽ വിളിച്ചത് എന്ന് രേഖയോട് തമാശ രൂപേണ ചോദിക്കുന്നുണ്ട് മൃതുലയുടെ അമ്മ.