Malayali Live
Always Online, Always Live

ഗർഭിണിയാണോ എന്ന് ബഷീർ ബാഷിയുടെ രണ്ടാം ഭാര്യയോട് ആരാധകർ; മഷൂറ നൽകിയ മറുപടി ഇങ്ങനെ..!!

4,460

മലയാളികളിൽ ഏറെ ശ്രദ്ധ ഉണ്ടാക്കാൻ കഴിഞ്ഞ ആൾ ആണ് ബഷീർ ബാഷി. ബിഗ് ബോസ് സീസൺ 1 ൽ മത്സരാർത്ഥി ആയി എത്തിയ ബഷീർ മോഡൽ ആയിരുന്നു എങ്കിൽ കൂടിയും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത് തന്റെ ദാമ്പത്യ ജീവിതത്തിന്റെ കഥകൾ പറഞ്ഞു കൊണ്ട് ആയിരുന്നു. രണ്ടു ഭാര്യമാർ അവർക്കൊപ്പം ഒന്നിച്ചു ജീവിക്കുന്ന ബഷീർ ബാഷി എന്നും മലയാളികൾ അത്ഭുതത്തോടെ ആണ് നോക്കി കാണുന്നത്.

32 വയസ്സ് പൂർത്തിയായ ബഷീറിന് തന്റെ പിറന്നാൾ ദിനത്തിൽ ഭാര്യമാർ ഒരുക്കിയ പിറന്നാൾ സർപ്രൈസ് കണ്ടു ബഷീർ ഞെട്ടിട്ടിയിരുന്നു. ഇക്കാലത്ത് വിവാഹ മോചനങ്ങൾ കൂടി വരുന്ന സമയത്ത് ആണ് ഒരാൾ രണ്ടു പേർക്കൊപ്പം ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. യൂട്യൂബിൽ സജീവമായ നിരവധി ഷോകൾ ചെയ്യുന്ന കുടുംബം ആണ് ബഷീറിന്റേത് മൂന്നു പേർക്കും യൂട്യൂബിൽ ചാനലുകൾ ഉണ്ട്. ബി എം ഡബ്യു കാർ ആയിരുന്നു ഭാര്യമാർ രണ്ടു പേരും ചേർന്ന് ബഷീറിന് സമ്മാനമായി നൽകിയത്.

ആദ്യ ഭാര്യയുടെ സമ്മതത്തോടെ ആയിരുന്നു രണ്ടാം ഭാര്യ മഷൂറയെ ബഷീർ വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യ സുഹാനയും രണ്ടാം ഭാര്യ മഷൂറക്കും ഒപ്പം ജീവിക്കുന്ന ബഷീറിനെ കണ്ടു അസൂയ ഉള്ളവർ ആണ് കൂടുതൽ. നിരവധി ആളുകൾ ആണ് വിമർശനവുമായി എത്താറുള്ളത്. യൂട്യൂബിൽ സജീവമായ മൂവരും ഒന്നിച്ചു ചെയ്ത കല്ലുമ്മക്കായ എന്ന വെബ് സീരീസ് വളരെ വൈറൽ ആയിരുന്നു. രണ്ടാമത്തെ ഭാര്യയായ മഷൂറയുടെ യൂട്യൂബ് ചാനലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബത്തിലെ വിശേഷങ്ങളെല്ലാം മഷൂറ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഒരു മില്യണിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് മഷൂറയുടെ യൂ ട്യൂബ് ചാനലിനെ പിന്തുടരുന്നവർ. ബിഗ് ബോസിന് ശേഷം ബഷീറും മഷൂറയും സൂര്യ ജോഡിയിലും പങ്കെടുക്കാൻ എത്തിയിരുന്നു. കാസർകോട് ശൈലിയിലുള്ള സംസാരമാണ് മഷൂറയുടെ പ്രധാന പ്രത്യേകത. സൂര്യ ജോഡിയിൽ ബഷീർ ബഷിക്കൊപ്പം മഷൂറയും മത്സരിച്ചിരുന്നു. മഷൂറ പറയുന്നതെന്താണെന്ന് മനസ്സിലാക്കാൻ ട്രാൻസ്ലേറ്റ് ചെയ്യാൻ ആളെ വേണമെന്നായിരുന്നു അവതാരകരും പറഞ്ഞത്.

ഡാൻസിനോട് താൽപര്യമുണ്ടെന്നും അങ്ങനെയാണ് ബഷീറിനോട് ഷോയെക്കുറിച്ച് പറഞ്ഞതെന്നും മഷൂറ പറഞ്ഞിരുന്നു. ഗർഭിണിയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ അല്ല സൈഗു ബേബി തീരെ കുഞ്ഞല്ലേ. അവനെ ഒന്ന് കൊഞ്ചിച്ചു മതിയാകട്ടെ എന്നാണ് മഷൂറ ആരാധകരോട് പറയുന്നത്.

ജീവിതത്തിലെ ഏറ്റവും മറക്കാൻ ആകാത്ത നിമിഷം മുതൽ ഏറ്റവും മോശമായ നിമിഷം വരെയും മഷൂറ സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ മറക്കാൻ ആകാത്ത ഒരു നിമിഷം തന്റെ വിവാഹം ആണെന്നും ആ എടുത്ത തീരുമാനം ജീവിത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആയിരുന്നതായും മഷൂറ വ്യക്തമാക്കി. മഷൂറയുടെ മറുപടികളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.