മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡിയാണ് പേർളി മാണിയും ശ്രീനിഷും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ പേളിയും ശ്രീനിഷും ബിഗ് ബോസിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രണയത്തിലായത്. ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. രണ്ട് വർഷം മുമ്പ് ഞങ്ങൾ പ്രൊപ്പോസ് ചെയ്തു.
ഇന്ന് അവന്റെ ഒരംശം എന്റെയുള്ളിൽ വളരുന്നു എന്നായിരുന്നു പേളി സോഷ്യൽ മീഡിയയിൽ തന്റെ വയറ് കാണിച്ചുകൊണ്ടുള്ള വീഡിയോയോടൊപ്പം തന്റെ ഉള്ളിൽ തങ്ങളുടെ ഒരംശം വളരുന്നു എന്ന് അറിഞ്ഞപ്പോൾ ആദ്യം കുറിച്ചത് ഇങ്ങനെ ആയിരുന്നു. അതിന് പിന്നാലെ ശ്രീനിഷ് ഇൻസ്റ്റയിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ഗർഭിണിയായതോടെ പേളി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം ആകുന്നത്.

നിരവധി പോസ്റ്റുകളും ആയി ആണ് താരം എത്തുന്നത്. ഇത് എക്കാലത്തെയും മനോഹരവും ആവേശകരവുമായ ഒരു സുഖം തന്നെ ആണ് എന്നായിരുന്നു കുഞ്ഞിന്റെ അനക്കാതെ കുറിച്ച് താരം ഇൻസ്റ്റ സ്റ്റോറിൽ കൂടി പങ്കു വെച്ചത്. നിരവധി ഫോട്ടോഷൂട്ടുകൾ അടക്കം താരം ചെയ്തു. ഗർഭിണി ആയ ശേഷം ഉള്ള യാത്രകൾ ഭക്ഷണം സമയം കളയാൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരുന്നു.

തുടർന്ന് തന്റെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഡാൻസ് കളിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രസവം അടുത്തതോടെ തന്റെ വളകാപ്പ് ചിത്രങ്ങളും ആയി ആണ് പേർളി എത്തിയത്. ഈ നിമിഷങ്ങൾ തനിക്ക് എ മൂല്യം ആണെന്ന് പറയുന്ന താരം തന്റെ ലോകം ജനിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് എന്ന് പറയുന്നു. എന്തൊക്കെ ആയാലും സാമൂഹിക മാധ്യമത്തിൽ ഇത്രയേറെ ചർച്ച ആയ മറ്റൊരു വിവാഹവും പ്രസവവും കേരളത്തിൽ ഉണ്ടാവില്ല എന്നാണ് യഥാർത്ഥ സത്യം.
