Malayali Live
Always Online, Always Live

ഇപ്പോഴും മോഹൻലാലിന്റെ പുലിമുരുകൻ കാണുമ്പോൾ സങ്കടം വരും; ആ തീരുമാനം തെറ്റായി പോയി; അനുശ്രീ വേദനയോടെ ഓർക്കുന്നു..!!

3,869

ഫഹദ് ഫാസിലിന്റെ നായികയായി ഡയിമൻഡ് നെക്ലസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് അനുശ്രീ. ശാലീന സുന്ദരി ആയി മലയാള സിനിമയിൽ തുടങ്ങിയ താരം പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും ഇതിഹാസ ചന്ദ്രേട്ടൻ എവിടെയാ എന്നി ചിത്രങ്ങളിൽ കൂടി ആണ് അനുശ്രീ ശ്രദ്ധ നേടിയത്.

കടുത്ത സൂര്യ ആരാധിക കൂടിയ ആയ അനുശ്രീ മലയാളത്തിൽ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. എപ്പോഴും സിമ്പിൾ വേഷങ്ങളിൽ ആണ് എത്താറുള്ളത് എങ്കിൽ കൂടിയും ഇപ്പോൾ മോഡേൺ വേഷത്തിൽ ഉള്ള ചിത്രങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടി പങ്കു വെക്കാറുണ്ട്.

നായികയായും സഹ നടിയായും ഒക്കെ തിളങ്ങിയിട്ടുള്ള അനുശ്രീ താൻ സിനിമയിൽ എത്തിയിരുന്നില്ല എങ്കിൽ സെയിൽസ് ഗേൾ ആയേനെ എന്നായിരുന്നു ഒരിക്കൽ പറഞ്ഞത്. എന്നാൽ തനിക്ക് ഇന്നും ജീവിതത്തിൽ സങ്കടം തോന്നുന്ന കാര്യം ആണ് പുലിമുരുകൻ എന്നാണ് അനുശ്രീ പറയുന്നത്.

മലയാളത്തിൽ ആദ്യ 100 കോടിയും 150 കോടിയും അടക്കം കളക്ഷൻ നേടിയ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യ ആയി ആദ്യം തീരുമാനിച്ചത് അനുശ്രീയെ ആയിരുന്നു. എന്നാൽ ആ വേഷം പിന്നീട് ചെയ്തത് കമാലിനി മുഖർജി ആയിരുന്നു. പലപ്പോഴും ഈ വിഷയത്തെ കുറിച്ച് താരം മനസ്സ് തുറന്നിട്ടുണ്ട്. പുലിമുരുകൻ സിനിമയിൽ മൈനയുടെ വേഷത്തിലേക്ക് എന്നെ ആയിരുന്നു ആദ്യം പരിഗണിച്ചത്.

അന്ന് അഭിനയിക്കാൻ സാധിച്ചില്ല. ഇന്നും പുലിമുരുകൻ കാണുമ്പോൾ വിഷമം വരും. കൈക്ക് ഒരു സർജറി ചെയ്തതിനാൽ ആണ് ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ ഇരുന്നത്. എന്നാൽ അതിനു ശേഷം ഒപ്പത്തിൽ ലാലേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. എന്നാലും പുലിമുരുകൻ ഇന്നും ഒരു വേദന തന്നെ ആണ്. അനുശ്രീ പറയുന്നു.