Malayali Live
Always Online, Always Live

ഹസ്സിന് വിശേഷം ഉണ്ടോ; എത്ര മാസമായി; മോശം കമെന്റിന് കിടിലൻ മറുപടി നൽകി സൗഭാഗ്യ വെങ്കിടേഷ്..!!

5,118

ടിക് ടോക്കിൽ കൂടി പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നിയ താരജോഡികൾ ആയിരുന്നു സൗഭാഗ്യവും അർജുനെ സോമശേഖറും. അടുത്തിടെ ആണ് പ്രശസ്ത നർത്തകനും നടനുമായ അർജുനനുമായി വിവാഹം നടന്നത്. മലയാളികൾ ഏറെ ആഘോഷം ആക്കിയ വിവാഹം ആയിരുന്നു ഇരുവരുടെയും. 2020 ഫെബ്രുവരിയിൽ ആണ് സൗഭാഗ്യവും അർജുനും തമ്മിൽ ഉള്ള വിവാഹം നടന്നത്.

ഹിന്ദു തമിഴ് ബ്രാഹ്മണ ആചാരങ്ങൾ പ്രകാരം ആയിരുന്നു വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു താലികെട്ട് നടന്നത്. തുടർന്ന് മാല മാറ്റൽ , ഊഞ്ഞാൽ തുടങ്ങിയ ചടങ്ങുകളും നടന്നു. സ്വാകാര്യ ജോലി ഉപേക്ഷിച്ചു ആണ് അർജുനെ ടാറ്റൂ ആർട്ടിസ്റ്റും നർത്തകനും ആയി മാറിയത്. ഇങ്ങനെ തിളങ്ങി നിൽക്കുമ്പോൾ ആണ് അർജുനെ ഫ്ലവർസ് ചാനലിലെ ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ എത്തിയത്.

Sowbhagya venkidesh

എന്നാൽ അർജുനെ ഇപ്പോൾ ഡാൻസ് തിരക്കുകൾ മൂലം സീരിയലിൽ നിന്നും പിന്മാറിയിരിക്കുകയാണ്. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷം ആയിരുന്നു സൗഭാഗ്യ അർജുനെ വിവാഹം കഴിക്കുന്നത്. അർജുൻ സോമശേഖർ സൗഭാഗ്യയുടെ അമ്മയും നടിയും നർത്തകിയുമായ താര കല്യാണിന്റെ ശിഷ്യൻ കൂടി ആണ്. സൗഭാഗ്യവും അർജുനും ഒന്നിച്ചുള്ള നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്.

അതുപോലെ എത്തിയ പുതിയ ഫോട്ടോസും സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പട്ടു സാരിയിൽ വീണ്ടും ഒരു കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി സൗഭാഗ്യ എത്തിയപ്പോൾ കസവ് മുണ്ടിൽ ആണ് അർജുൻ എത്തിയത്. നിരവധി ആളുകൾ ആണ് നല്ല അഭിപ്രായങ്ങൾ നൽകി എത്തിയത്. അതോടെ ഒപ്പം തന്നെ മോശം കമെന്റുകളും ഉണ്ട്. അർജുനെ ശരീരത്തെ അപമാനിച്ചു കൊണ്ട് ആയിരുന്നു കൂടുതലും.

ഹസ്സിന് വിശേഷം ഉണ്ടോ ഇതിപ്പോൾ എത്ര മാസം ആയി എന്നൊക്കെ ആണ് കമെന്റുകൾ. കമെന്റുകൾ അതിര് വിടാൻ തുടങ്ങിയപ്പോൾ മൗനം വെടിഞ്ഞു സൗഭാഗ്യ തന്നെ എത്തി. നിന്റെ പ്രസവം കഴിഞ്ഞതാണോ എന്നായിരുന്നു താരം ചോദിച്ചത്. തകർത്തു തിമിർത്തു എന്നൊക്കെ ആയിരുന്നു മറുപടി കമെന്റുകൾ.

Sowbhagya venkidesh