Malayali Live
Always Online, Always Live

ഞാനാണ് അച്ഛന്റെ ചിത കൊളുത്തിയതും അസ്ഥി പെറുക്കിയതും; കോറോണയെടുത്ത അച്ഛന്റെ ഓർമകളിൽ നിഖില വിമൽ..!!

2,697

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് നിഖില വിമൽ. ജയറാമിന്റെ ഇളയ അനിയത്തിയുടെ വേഷത്തിൽ ആയിരുന്നു നിഖില എത്തിയത്. തുടർന്ന് ദിലീപിന്റെ നായികയായി ലൗ 24×7 എന്ന ചിത്രത്തിൽ കൂടി ആണ് നായികയായി അരങ്ങേറ്റം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം കൂടി ആണ് നിഖില വിമൽ. ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം ചെയ്ത സലോമി എന്ന വേഷം ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു.

മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ താരമുണ്ടായിരുന്നു. ഇപ്പോഴിതാ ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ വേദനയോടെ എന്നാൽ കല്ലുപോലെ നിന്ന് ചെയ്ത കാര്യങ്ങളെ കുറിച്ച് നിഖില പറഞ്ഞ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും അടക്കം കൊറോണ പോസിറ്റീവ് ആയതും അച്ഛന്റെ വിയോഗത്തിൽ താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നതിനെ കുറിച്ചുമാണ് നിഖില മനസ്സ് തുറന്നത്.

കൊറോണ പോസിറ്റീവ് ആയി നിമോണിയ ബാധിച്ചു കഴിഞ്ഞ വര്ഷമാണ് നിഖിലയുടെ പിതാവ് എ ആർ പവിത്രൻ മരണപ്പെടുന്നത്.

അച്ഛൻ ആക്ടിവിസ്റ്റും നേതാവുമൊക്കെ ആയിരുന്നു. അതിനു കുറച്ചു നാളുകൾക്കു മുന്നേ ആണ് അച്ഛന് അപകടം സംഭവിക്കുന്നതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതും. അതുകൊണ്ട് തന്നെ അച്ഛന് കൊറോണ വരാതെ ഇരിക്കാൻ കൂടുതലും ഞങ്ങൾ ശ്രദ്ധ കൊടുത്തിരുന്നു. എന്നാൽ അമ്മക്കായിരുന്നു ആദ്യം കൊറോണ പോസിറ്റീവ് ആകുന്നത്. പിന്നെ ചേച്ചിക്കും പോസിറ്റീവ് ആയി. തുടർന്ന് അച്ഛന് പോസിറ്റീവ് ആകുന്നത്. അച്ഛന് അസുഖം വന്നപ്പോൾ തന്നെ ഡോക്ടർന്മാർ പറഞ്ഞു ന്യൂമോണിയ ബാധിച്ചിട്ടുണ്ട്.

അണുബാധ ഉണ്ട് എന്നും. ഇതിലും വലിയ വേദനയും ബുദ്ധിമുട്ടുമുള്ള സന്ദർഭങ്ങൾ മറികടന്ന അച്ഛൻ ഇതും മറികടക്കുമെന്ന് തന്നെ ആണ് കരുതിയത്. അച്ഛൻ ആശുപത്രിയിൽ കിടന്നു. 6 ദിവസം. കൊറോണ ആയതുകൊണ്ട് തന്നെ ആർക്കും കാണാൻ അനുവാദം ഇല്ലാതെയായിരുന്നു. അമ്മയും ചേച്ചിക്കും അപ്പോഴും പോസിറ്റീവ് ആയിരുന്നു. അച്ഛൻ കൊറോണ ബാധിച്ചു മരിച്ചപ്പോൾ വീട്ടിലേക്ക് കൊണ്ടുവരാൻ ഭയങ്കര പേടിയും കൂടാതെ കർശനമായ നിയന്ത്രണങ്ങളും ആയിരുന്നു. വീട്ടിലെ ഇളയ കുട്ടിയായത് കൊണ്ട് അത്ര വലിയ പ്രശ്നങ്ങളൊന്നും ഞാൻ അതുവരെ നേരിട്ടിരുന്നില്ല.

ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തിൽ എത്തിച്ചതും ചിത കൊളുത്തിയതും അസ്ഥി പെറുക്കിയതും. അച്ഛൻ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവർക്കാർക്കും അച്ഛനെ അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ല. വീട്ടിൽ മുൻപ് മരണങ്ങൾ നടന്നപ്പോഴൊക്കെ എല്ലാത്തിനും ഓടി നടക്കാൻ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നടത്താൻ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ കാണും. പക്ഷെ അന്ന് അച്ഛനെ കൊണ്ടുവരുമ്പോൾ ഞാനും ചില സുഹൃത്തുക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

എല്ലാവരെയും ഞാനാണ് അന്ന് മരണ വിവരം വിളിച്ച് പറഞ്ഞത്. പറഞ്ഞ് പറഞ്ഞ് കല്ലുപോലെയായി. അച്ഛന്‍ മരിച്ച് എട്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഞാന്‍ കരയാന്‍ തുടങ്ങിയത്. – നിഖില പറയുന്നു. റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു നിഖിലയുടെ പിതാവ് തൃച്ചംബരം പ്ലാത്തോട്ടം അഴീക്കോടന്‍ റോഡില്‍ എംആര്‍ പവിത്രന്‍. 61 വയസായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.