Malayali Live
Always Online, Always Live

മോഹൻലാൽ കേരളത്തിലെത്തി; ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ ഉടൻ; വമ്പൻ മുന്നൊരുക്കങ്ങളുമായി ഏഷ്യാനെറ്റ്..!!

2,600

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 3 ഉടൻ തന്നെ ഉണ്ടാവും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഗ്രാൻഡ് ഫിനാലെ എന്തായാലും ഉണ്ടാകും എന്നും ഇപ്പോൾ മഹാമാരി മൂലം ഉള്ള പ്രതിസന്ധികൾ തരണം ചെയ്താൽ നടക്കുമെന്ന് മോഹൻലാൽ വീഡിയോ വഴി വ്യക്തമാക്കിയിരുന്നു.

അതുപോലെ തന്നെ ബിഗ് ബോസ് ഫാൻസിന് ആശ്വാസം നൽകുന്ന വാർത്ത എന്ത് എന്നാണ് ചെന്നൈയിൽ ആയിരുന്ന മോഹൻലാൽ കൊച്ചിയിൽ തിരിച്ചു വന്നു എന്നുള്ളത് തന്നെ ആണ്. കൊച്ചിയിൽ അഞ്ചു ദിവസങ്ങൾക്കു മുന്നേ തിരിച്ചു വന്ന മോഹൻലാൽ അമ്മയെ കാണുകയും തുടർന്ന് അവിടെ നിന്നും സുഖ ചികിത്സക്ക് പോകുകയും ചെയ്തു.

എന്നാൽ ഗ്രാൻഡ് ഫിനാലെ കൊച്ചിയിൽ അല്ലെങ്കിൽ തിരുവനന്തപുരത്ത് വെച്ച് നടത്താൻ ഉള്ള തയ്യാറെടുപ്പിൽ ആണ് അണിയറ പ്രവർത്തകർ. 23 ദിവസം നീണ്ടു നിൽക്കുന്ന മോഹൻലാൽ എല്ലാ വർഷവും പങ്കെടുക്കാറുള്ള സുഖ ചികിത്സ ചെയ്യാൻ ആണ് ലാൽ കേരളത്തിൽ എത്തിയത്.

മോഹൻലാലിനൊപ്പം സുചിത്രക്കും മക്കൾ പ്രണവിനും വിസ്മയക്കും ഒപ്പമാണ് ഇത്തവണ സുഖ ചികിത്സ നടത്തുന്നത്. പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിറ്റേജിൽ ആണ് മോഹൻലാലും കുടുംബവും ഇപ്പോൾ. അടുത്ത സമയം ആദ്യമായിരിക്കും ഗ്രാൻഡ് ഫിനാലെ നടക്കുക എന്നുള്ളതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. 8 മത്സരാർത്ഥികൾ ആണ് ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്.

95 ആം ദിവസം ബിഗ് ബോസ് ലോക്ക് ഡൌൺ നിയമങ്ങൾ ലംഘിച്ചതോടെ തമിഴ്നാട് സർക്കാർ ലോക്ക് ചെയ്തിരുന്നു. തുടർന്ന് മത്സരാർത്ഥികൾ നാട്ടിൽ എത്തി. കൂടാതെ ഗ്രാൻഡ് ഫിനാലെ വോട്ടിങ്ങിൽ കൂടി ആണ് ഇത്തവണ വിജയിയെ തീരുമാനിക്കുന്നത്. മണിക്കുട്ടൻ , സായി വിഷ്ണു എന്നിവരിൽ ഒരാൾ ആയിരിക്കും വിജയി എന്നാണ് ആരാധകർ പറയുന്നത്.