Malayali Live
Always Online, Always Live

ഡിംപൾ ബിഗ് ബോസ് വീട്ടിൽ തിരിച്ചെത്തി; ആനന്ദക്കണ്ണീരിൽ മണിക്കുട്ടൻ; പേടിച്ച മുഖഭാവവുമായി കിടിലം ഫിറോസ്..!!

2,902

മണികുട്ടനും അതോടൊപ്പം ബിഗ് ബോസ് ആരാധകരും കാത്തിരുന്ന ആ നിമിഷം നാളെയാണ്. ബിഗ് ബോസ് വീട്ടിലേക്ക് അച്ഛന്റെ വിയോഗത്തെ തുടർന്ന് പോയ ടിമ്പൽ ഭാൽ തിരിച്ചെത്തുകയാണ്. നാളത്തെ പ്രോമോ കാണിക്കുന്നതിന് ഇടയിൽ ആണ് ടിമ്പലിന്റെ തിരിച്ചു വരവ് കാണിക്കുന്നത്.

ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തയായ മത്സരാർത്ഥി തന്നെ ആയിരുന്നു ഡിംപൽ. ഡിംപൽ പോയതോടെ ബിഗ് ബോസ് ഷോയുടെ റേറ്റിങ്ങിൽ തന്നെ വലിയ ഇടിവ് നേരിട്ടിരുന്നു. ഇപ്പോൾ ഡിംപൽ തിരിച്ചെത്തുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷത്തോടെ കാണുന്നത് മണികുട്ടനെ തന്നെ ആണ്. കഴിഞ്ഞ ദിവസം ആണ് ടിമ്പലിന്റെ ആഗ്രഹമായി മണിക്കുട്ടൻ തന്നെ മീശ എടുത്തത്.

എന്നാൽ ഡിംപൽ തിരിച്ചെത്തുമ്പോൾ മീശയില്ലാത്ത മണികുട്ടനെ കാണുമ്പോൾ ആരാണ് ഈ പുതിയ മത്സരാർത്ഥി എന്നും ഡിംപൽ ചോദിക്കുന്നുണ്ട്. കണ്ണുകൾ നിറഞ്ഞ മണിക്കുട്ടൻ നിൽക്കുമ്പോൾ അൽപ്പം ഞെട്ടലോടെ ആണ് കിടിലം ഫിറോസ് നിൽക്കുന്നത്. ഫിറോസിന്റെ മുഖത്ത് ചെറിയൊരു ഭയവും കാണാം.

ബാക്കി ഉള്ളവർ എല്ലാം വലിയ കയ്യടിയോടെ ആണ് ഡിംപലിനെ സ്വീകരിക്കുന്നത്. 90 ആം ദിവസത്തിലേക്ക് എത്തുകയാണ് ബിഗ് ബോസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ടിമ്പൽ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എന്നുള്ള വിവാദം വന്നതോടെ താരം ക്വറന്റൈനിൽ ആണെന്ന് ആരാധകർ ഊഹിച്ചിരുന്നു. എന്നാൽ ആരാധകർ ആഗ്രഹിച്ച നിമിഷം ആണ് വന്നെത്തുന്നത്.