Malayali Live
Always Online, Always Live

ആവശ്യപ്പെട്ടാൽ അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള മടിയില്ല; നമിത പ്രമോദ്..!!

3,236

മലയാള സിനിമയിലെ യുവ നടിമാരിൽ തിരക്കേറിയ ഒരാൾ ആണ് നമിത പ്രമോദ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷത്തിൽ കൂടിയാണ് നമിത അഭിനയ ലോകത്ത് എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയിത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത് ആണ് നമിതയുടെ ആദ്യ നായിക വേഷം.

ദിലീപ് നായികയായി സൗണ്ട് തോമ വില്ലാളി വീരൻ ചന്ദ്രേട്ടൻ എവിടെയാ കമ്മര സംഭവം റിലീസ് ചെയ്യാൻ ഇരിക്കുന്ന പ്രൊഫസർ ഡിങ്കൻ എന്നീ ചിത്രങ്ങളിലും നമിത നായികയായി എത്തിയിട്ടുണ്ട്. എന്നാൽ ട്രാഫിക് എന്ന ചിത്രത്തിൽ കൂടി ആണ് നമിത സിനിമയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധ നേടുന്നത്.

താൻ സിനിമ തിരഞ്ഞെടുക്കുന്നതിൽ ഉള്ള രീതികൾ ഇങ്ങെനെ ഒക്കെ ആണെന്ന് ആണ് നമിത പറയുന്നത്. എന്താണ് നേരത്തെ പോലെ സജീവമായി അഭിനയ ലോകത്തിൽ കാണുന്നില്ലല്ലോ എന്നാണ് അവതാരക ചോദിച്ചത്. അങ്ങനെ ഇപ്പോഴും സിനിമ ചെയ്യുന്ന ആൾ അല്ല താൻ. തനിക്ക് സിനിമ ചെയ്യണമെന്ന് തോന്നുമ്പോൾ ആണ് ചെയ്യുന്നത്. ചുമ്മാ ഒരു സിനിമ ചെയ്തിട്ട് കാര്യമില്ലല്ലോ.

തിരക്കഥ പൂർണ്ണമായും വായിച്ച ശേഷം ഞാൻ ചെയ്യാൻ പോകുന്ന കഥാപാത്രത്തെ കുറിച്ച് നന്നായി പഠിച്ച ശേഷം മാത്രമേ സിനിമ ചെയ്യാൻ സമ്മതിക്കാറുള്ളു. സിനിമയുടെ കഥയാണ് പ്രാധാന്യം ഉള്ളതെങ്കിൽ തനിക്ക് കംഫർട്ട് ആണെന്ന് തോന്നിയാൽ മാത്രമേ ഏത് വേഷമായാലും ചെയ്യാറുള്ളൂ. ഏത് കഥാപാത്രവും ചെയ്യാൻ തനിക്ക് മറുപടിയില്ല. ചെറിയ കഥാപാത്രം ആണെങ്കിൽ കൂടിയും പ്രാധാന്യം ഉള്ളതാണേൽ ചെയ്യും. അതിൽ തനിക്ക് യാതൊരു വിധ മടിയുമില്ലയെന്നും താരം പറയുന്നു.