Malayali Live
Always Online, Always Live

മോഹൻലാലിനൊപ്പം ഞാൻ ജീവിക്കുകയായിരുന്നു; അഭിനയിച്ചിട്ടില്ല; തെന്നിന്ത്യൻ സൂപ്പർനായിക മീനയുടെ വാക്കുകൾ..!!

2,835

ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് മീന. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള താരം ബോളിവുഡ് ചിത്രങ്ങളിൽ ഉം തിളക്കമാർന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

അഭിനയിച്ച എല്ലാ ഭാഷകളിലും വിജയം നേടിയിട്ടുള്ള ചുരുക്കം ചില നായികമാരിൽ ഒരാൾ ആണ് മീന. തൊണ്ണൂറുകളിൽ തമിഴ് തെലുങ്ക് മലയാളം ഭാഷകളിൽ ലീഡിങ് നായികമാരിൽ ഒരാൾ ആണ് മീന.

മോഹൻലാലിനൊപ്പം മലയാളത്തിൽ വിജയങ്ങൾ നേടിയ നായിക കൂടി ആണ് മീന. വർണ്ണപ്പകിട്ട് എന്ന ചിത്രത്തിൽ കൂടി ആണ് മോഹൻലാൽ – മീന കോമ്പിനേഷൻ ആദ്യമായി ഒന്നിക്കുന്നത്.

തുടർന്ന് ഒളിമ്പയിൻ ആന്റണി ആദം , നാട്ടുരാജാവ് , മിസ്റ്റർ ബ്രഹ്മചാരി തുടങ്ങി മലയാളത്തിൽ ഏറ്റവും വലിയ വിജയം നേടിയ ദൃശ്യത്തിലും ഈ ജോഡികൾ ഒന്നിച്ചിരുന്നു.

മമ്മൂട്ടി അടക്കം ഉള്ള താരങ്ങൾക്ക് ഒപ്പം മീന അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും ഏറ്റവും നല്ല ഓൺ സ്ക്രീൻ കെമിസ്ട്രി മോഹൻലാലിനൊപ്പം ആയിരുന്നു എന്ന് വേണം പറയാൻ.

എന്നും താൻ മോഹൻലാലിനോട് നല്ലൊരു ബന്ധം സൂക്ഷിക്കുന്ന ആൾ ആണെന്ന് മീന പറയുന്നു. മോഹൻലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിലും തനിക്ക് ഇഷ്ടം ജീവിച്ചു എന്ന് പറയാൻ ആണെന്ന് മീന പറയുന്നു. മോഹൻലാൽ കഥാപാത്രം ആയി ക്യാമറക്ക് മുന്നിൽ എത്തിയാൽ അഭിനയിക്കുക ആണെന്ന് തോന്നില്ല.

ജീവിക്കുന്നതായി നമുക്ക് ഫീൽ ചെയ്യും. മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ ബുദ്ധിമുട്ട് ആണെന്നും ജീവിക്കാൻ ആണ് ശ്രമിക്കാറുള്ളത് എന്നും മീന പറയുന്നു.