Malayali Live
Always Online, Always Live

ഓരോ കിടപ്പറയിലും രണ്ട് ഭാര്യമാർവെച്ച് 8 എണ്ണം; ഊഴം അനുസരിച്ച് കിടപ്പറ പങ്കിടും; ടാറ്റൂ ആർടിസ്റ്റിന്റെ ജീവിതം ട്രെൻഡ് ആകുന്നു..!!

3,850

വിവാഹം കഴിക്കുക കുടുംബം നോക്കുക എന്നൊക്കെ ഉള്ളത് എല്ലാവരുടെയും ജീവിതത്തിൽ ഉള്ള കാര്യങ്ങൾ തന്നെയാണ്.

അതുപോലെ ഒരാൾ തന്നെ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ കൂടുതൽ ആളുകളും ആദ്യ ഭാര്യയെ വിവാഹ മോചനത്തിന് ശേഷം ആയിരിക്കും രണ്ടാം വിവാഹം നടത്തുക. അല്ലെങ്കിൽ മൂന്നോ നാലോ നടത്തുക.

എന്നാൽ ഒരേ വീട്ടിൽ തന്നെ രണ്ട് ഭാര്യ മാരെ താമസിപ്പിക്കുക എന്നുള്ളത് തന്നെ ശ്രമകരമായ കാര്യം തന്നെയാണ്. എന്നാൽ ഒരേ വീട്ടിൽ 8 ഭാര്യമാർ ഉണ്ടെങ്കിലോ. അതെ അതിശയം തന്നെ ആണ് കാര്യം. ഇത് ടാറ്റൂ ആരാധകരുടെ കാലം ആണ്.

നമുക്ക് ചുറ്റും ഒരു ചെറിയ ടാറ്റൂ എങ്കിലും അടിക്കാത്ത ആളുകൾ നന്നേ വിരളം ആകുന്ന കാലഘട്ടം. കപ്പിൾ ടാറ്റൂവും ഇഷ്ട താരങ്ങളുടെ ചിത്രങ്ങൾ വരെ ആളുകൾ മുദ്ര കുത്തുന്ന കാലമാണ് ഇന്നത്തേത്.

പരമ്പരാഗത ടാറ്റൂ ആർട്ടായ യന്ത്രയിലൂടെ പ്രശസ്തനായ ഓഗ് ഡാം സോറോട്ട് എന്ന യുവാവിന്റെ ഒരു അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ടാറ്റൂ വൈഭവം ആയിരുന്നില്ല അദ്ദേഹത്തിൽ കൂടുതൽ ശ്രദ്ധ നേടാൻ കാരണം.

അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം ആയിരുന്നു അതിനുള്ള യഥാർത്ഥ കാരണം. ഒന്നും രണ്ടും ഭാര്യ ഉള്ളപ്പോൾ തന്നെ ഭയങ്കര ബുദ്ധിമുട്ട് ആണെന്ന് പറയുന്ന നമ്മുടെ നാട്ടിൽ തനിക്ക് ഉള്ള ഭാര്യ മാരുടെ എണ്ണം പറഞ്ഞതോടെ ആണ് ഈ ടാറ്റൂ യുവാവ് ശ്രദ്ധ ആകർഷിച്ചത്.

തനിക്ക് 8 ഭാര്യമാർ ഉണ്ട് എന്ന് ആയിരുന്നു അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. തനിക്ക് 8 ഭാര്യമാർ ആണ് ഉള്ളത്. വീട്ടിൽ ഉള്ളത് നാല് കിടപ്പുമുറിലും ആണ്. അതിൽ ഓരോന്നിലും 2 പേരാണ് കിടക്കുന്നത്.

ഊഴം അനുസരിച്ച് താൻ ഒരോരുത്തരുമായി കിടക്ക പങ്കിടാറുമുണ്ടെന്ന് യുവാവ് പറയുന്നു. ഭാര്യമാരിൽ രണ്ട് പേർ ഗർഭിണികളാണ്. ആദ്യ ഭാര്യയിൽ ഒരു മകൻ ഉണ്ട്. നൊങ് എന്ന സ്ത്രീ ആണ് ഇയാളുടെ ആദ്യ ഭാര്യാ. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ വെച്ച് ആയിരുന്നു ഇരുവരും കണ്ടുമുട്ടിയത്.

രണ്ടാം ഭാര്യ കണ്ടെത്തുന്നത് മാർക്കെറ്റിൽ വെച്ച് ആയിരുന്നു. നൊങ് എൽ എന്നായിരുന്നു ആ യുവതിയുടെ പേര്. മൂന്നാം ഭാര്യയെ കണ്ടെത്തുന്നത് അമ്പലത്തിൽ വെച്ച് ആയിരുന്നു. ഒരാളെ ആശുപത്രിയിൽ വെച്ച് ആയിരുന്നു കണ്ടെത്തിയത്.

അഞ്ചാം ഭാര്യയെ കണ്ടെത്തിയത് നാല് ഭാര്യമാർക്കും ഒപ്പം അവധി ആഘോഷിക്കാൻ പോയപ്പോൾ ആയിരുന്നു. ബാക്കി ഉള്ളവർ സോഷ്യൽ മീഡിയ വഴി താൻ കണ്ടെത്തിയത് ആണെന്ന് യുവാവ് പറയുന്നു. മറ്റു ഭാര്യമാരുടെ സമ്മതത്തോടെ തന്നെ ആയിരുന്നു താൻ ഓരോ വിവാഹവും കഴിച്ചത് എന്ന് യുവാവ് പറയുന്നു.