മോഹൻലാലിന്റെ കല്യാണത്തിന് വിളിക്കാത്ത കുറെ പെണ്ണുങ്ങൾ കേറിവന്നു; ഭയങ്കര ബഹളം; സുകുമാരി ചേച്ചി വന്നു തന്നോട് കാര്യങ്ങൾ പറഞ്ഞതോടെ വലിയ പ്രശ്നമായി മാറി; ഡാൻസർ തമ്പി..!!
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ ആണ് മോഹൻലാൽ. മോഹൻലാൽ എന്തൊക്കെ ചെയ്താലും അതൊക്കെ ആഘോഷമാക്കുന്ന കാലം. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആയി ആയിരുന്നു മോഹൻലാലിന്റെ വളർച്ച.
ഇപ്പോൾ 61 വയസ്സ് കഴിഞ്ഞ മോഹൻലാൽ വിവാഹം കഴിക്കുന്നത് 1988 ആയിരുന്നു. സുചിത്ര ആയിരുന്നു മോഹൻലാലിന്റെ ഭാര്യ ആയി എത്തിയത്. മോഹൻലാലിന് രണ്ട് മക്കളാണുള്ളത്. പ്രണവും വിസ്മയയും. 1988 ഏപ്രിൽ 28 നു ആയിരുന്നു മോഹൻലാൽ വിവാഹം കഴിക്കുന്നത്.
മമ്മൂട്ടി , സുരേഷ് ഗോപി അടക്കം മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. എന്നാൽ അന്നത്തെ കാലത്തിൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്ന സഹായി ആയിരുന്നു ഡാൻസർ തമ്പി. മോഹൻലാലിന്റെ വിവാഹത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് തമ്പി പറയുന്നത്.
മലയാളത്തിൽ ഏറ്റവും കൂടുതൽ ബഹളം ഉണ്ടായ വിവാഹം ആയിരുന്നു മോഹന്ലാലിന്റേത്. വിവാഹ വേദിയിൽ വല്ലാത്തൊരു തിരക്ക് തന്നെ ആയിരുന്നു. ക്ഷണിക്കപ്പെടാത്ത ഒട്ടേറെ ആളുകൾ എത്തി. നിരവധി പെണ്ണുങ്ങൾ ആണ് കല്യാണത്തിന് വന്നത്. പ്രധാന താരങ്ങൾ വരുമ്പോൾ അവർക്ക് ഒപ്പം കേറിപ്പോരും.
ഭക്ഷണം കഴിക്കാൻ ആണ് എല്ലാവരും എത്തിയത്. ചില ആണുങ്ങളും എത്തിയിരുന്നു. അവർ വല്ലാത്ത ബഹളം ഉണ്ടാക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തതോടെ സുകുമാരി ചേച്ചി അവരെ നിയന്ത്രിക്കാൻ എന്നോട് വന്നു പറഞ്ഞു എന്ന് തമ്പി പറയുന്നു. തുടർന്ന് അങ്ങനെ കേറി വന്ന ആളുകളുമായി വഴക്കു ഉണ്ടാക്കി.
മോഹൻലാലിന് വേണ്ടി ആയിരുന്നു ഈ വഴക്ക്. രണ്ട് തവണ ആണ് മോഹൻലാലിന് വേണ്ടി വഴക്കു ഉണ്ടാക്കിയിട്ടുള്ളത്. ഒന്ന് മോഹൻലാലിന്റെ വിവാഹത്തിന് രണ്ടാമത്തേത് അമ്മ സംഘടന മീറ്റിങ്ങിൽ ബാബുരാജുമായി.
ഗണേഷ് കുമാറിന്റെ വിവാഹത്തിൽ ആണ് താരങ്ങൾ കൂടുതൽ എത്തിയത്. അതുപോലെ മമ്മൂട്ടിയുടെ വിവാഹത്തിന് എല്ലാവരെയും ക്ഷണിച്ചിരുന്നു. എന്നാൽ മുല്ലാക്കമാർ വന്നതിന് ശേഷം ആണ് ആളുകൾ എത്താൻ പാടുള്ളൂ എന്ന് പറഞ്ഞിരുന്നു. തമ്പി പറയുന്നു.