Malayali Live
Always Online, Always Live

വണ്ടിയിടിച്ച് നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ; എന്നെ നിങ്ങൾ തെറ്റിദ്ധരിക്കരുത്; ഗായത്രി സുരേഷ് ലൈവിലെത്തി വിശദീകരണം..!!

3,221

മലയാളത്തിലെ പ്രിയ നടി ഗായത്രി സുരേഷും ഒപ്പം സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയും തുടർന്ന് നിർത്താതെ പോയ വാഹനം നാട്ടുകാർ തടയുകയും ശേഷം നാട്ടുകാർ ചോദ്യം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയ വഴി വൈറൽ ആയത്.

സോഷ്യൽ മീഡിയ വഴി പുറത്തു വന്ന വീഡിയോ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആയത്. അതുപോലെ നിരവധി ആളുകൾ വിമർശനങ്ങൾ ആയി എത്തിയത്. എന്നാൽ തന്റെ ഭാഗം പറഞ്ഞു ഇപ്പോൾ നടി ഗായത്രി സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്.

gayathri suresh

ഓവർ ടേക്ക് ചെയ്തപ്പോൾ മറ്റൊരു വാഹനവുമായി ഇടിക്കുകയും തുടർന്ന് നിർത്താതെ പോകുകയും ചെയ്തു എന്നുള്ള ഒരു തെറ്റ് മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്നാണ് ഗായത്രി പറഞ്ഞത്. എന്നാൽ വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു എന്ന് വിഡിയോയിൽ പറയുന്നു. എന്തായാലും ഈ വിഷയത്തിൽ ഗായത്രി സുരേഷ് നൽകിയ വിശദീകരണം ഇങ്ങനെ..

ഇന്നലെ അപകടം പറ്റിയ എന്റെയൊരു വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഭയങ്കര വൈറലായിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ ഒരുപാട് പേര് എനിക്ക് ആ വീഡിയോ ഇങ്ങോട്ട് അയച്ചു തന്നു. എങ്ങനെയാണ് അത് നിങ്ങൾ എടുക്കുക എന്ന് അറിയില്ലാലോ. നിങ്ങൾ അതിനെ പൊട്ടയാക്കി എടുക്കരുത് എന്ന് എനിക്ക് തോന്നലുണ്ട്.

gayathri suresh

അതു കൊണ്ടാണ് ഞാൻ ലൈവ് വന്നിരിക്കുന്നത്. എന്താ സംഭവം എന്നുവച്ചാൽ ഞാനും എന്റെ ഒരു ഫ്രണ്ടും കൂടി കാക്കനാട് കാറോടിച്ച് പോവുകയായിരുന്നു. ആ സമയത്ത് മുന്നിൽ ഒരു കാർ ഉണ്ടായിരുന്നു. എന്റെ ഫ്രണ്ട് ഈ കാറിനെ ഓവർ ടേക്ക് ചെയ്തപ്പോൾ അപ്പുറത്തെ സൈഡിൽ നിന്നും ഒരു വണ്ടി വന്നു. ഈ വണ്ടിയുമായി കൂട്ടിയിടിച്ച് രണ്ട് പേരുടെയും സൈഡ് മിറർ പോയിന്ന് തോന്നുന്നു.

പക്ഷെ ഞങ്ങൾക്ക് പറ്റിയ തെറ്റ് എന്താണെന്ന് വെച്ചാൽ വണ്ടി നിറുത്തിയില്ല. അത് ടെൻഷൻ കൊണ്ടായിരുന്നു. ഞാൻ ഒരു നടിയാണ്. അവര് ഇതിനെ എങ്ങനെയാ ഡീൽ ചെയ്യുക എന്നറിയാത്തതു കൊണ്ട് ടെൻഷൻ ആയിട്ടാണ് നിർത്താതെ പോയത്. പക്ഷെ ഇവർ ഞങ്ങളുടെ പിന്നാലെ വന്ന് ചെയിസ് ചെയ്തു പിടിച്ചു.

ഞങ്ങളെ കാറിന്റെ പുറത്തിറക്കി. അതാണ് വൈറലായ വീഡിയോയിൽ നിങ്ങൾ ഇപ്പോൾ കാണുന്നത്. ഞാൻ കെഞ്ചി കുറേ സോറിയൊക്കെ പറഞ്ഞു. എന്നാൽ അവര് പറഞ്ഞു പൊലീസ് വരാതെ വിടില്ലെന്ന്. പൊലീസ് വന്നു. അങ്ങനെ അവസാനം എല്ലാം സെറ്റിലായി. ഇതാണ് സംഭവം.

വണ്ടി ഇടിച്ചപ്പോൾ ഞങ്ങള് നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു. വേറെ ഒരു പ്രശ്‌നവുമില്ല. ആർക്കും ഒന്നും പറ്റിയിട്ടില്ല. ഒരാൾക്കും ഒരു പോറലും പറ്റിയിട്ടില്ല. നിങ്ങൾ എന്നെ തെറ്റിദ്ധരിക്കരുത്. ടെൻഷൻ ആയിട്ടാണ് അങ്ങനെ ചെയ്തത്. ഇവര് ചെയിസ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഞങ്ങൾ ഭയങ്കര വേഗത്തിൽ പോയത്.

https://www.instagram.com/tv/CVIHYcBIjfM/?utm_medium=copy_link