Malayali Live
Always Online, Always Live

ഇതാണെന്റെ പ്രസവ വീഡിയോ; തന്റെ പ്രസവം ആരാധകർക്കായി പങ്കുവെച്ച് പേളി മാണി..!!

4,868

മലയാള ടെലിവിഷൻ പ്രേക്ഷകർ കണ്ട എക്കാലത്തെയും മികച്ച അവതാരകാരിൽ ഒരാൾ ആണ് പേളി മാണി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന ഷോയിൽ ആയിരുന്നു താരം അവതാരകയായി എത്തിയത്. എന്നാൽ പേളിയെന്ന താരം അവതാരകയും അഭിനയത്രിയും ഒക്കെ ആയി എത്തിയിട്ടുണ്ട് എങ്കിൽ കൂടിയും വമ്പൻ ആരധകരെ ഉണ്ടാക്കിയത് ബിഗ് ബോസ് സീസൺ 1 മലയാളത്തിൽ മത്സരാർത്ഥി ആയി എത്തിയതോടെ ആയിരുന്നു.

ബിഗ് ബോസിൽ വന്നതോടെ താരത്തിന് മികച്ച ഒരു പ്രണയവും കൂടി കിട്ടി എന്ന് തന്നെ വേണം പറയാൻ. ആ പ്രണയം മുന്നേറി വിവാഹവും കഴിഞ്ഞു ഇപ്പോൾ ഇരുവർക്കും ഒരു കുഞ്ഞു കൂടി ജനിച്ചു കഴിഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 1 ൽ 100 ദിവസം തികച്ച ആൾ കൂടിയാണ് പേളി മാണി. രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞുള്ളൂ എങ്കിൽ കൂടിയും ശ്രീനിഷുമായി ബിഗ് ബോസ് വീട്ടിൽ വെച്ച് പ്രണയത്തിൽ ആകുന്നത്.

2021 മാർച്ച് 20തിന് പേർളി മാണിക്കും ശ്രീനിഷിനും പെൺ കുഞ്ഞ്  ജനിക്കുന്നത്. തങ്ങളുടെ പൊന്നോമനയുടെ ചിത്രങ്ങൾ ആരധകർക്ക് വേണ്ടി പങ്കുവെച്ച് ഇരുവരും രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു പേർളി മകളുടെ പേരിടൽ ചടങ്ങും നൂലുകെട്ട് ചടങ്ങും കഴിഞ്ഞത്. നൂലിടൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പേളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു. പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ ലോകം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പേർളി മാണിയുടെ പ്രസവ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പേർളി തന്നെയാണ് വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്. മണിക്കൂറുകൾ കൊണ്ട് 10 ലക്ഷത്തിൽ അധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. താരം തന്നെ തന്റെ പ്രസവ വീഡിയോ എന്ന തലക്കെട്ട് ആണ് നൽകിയത്.

മാത്രമല്ല കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മകൾ നിലയ്ക്ക് രണ്ട് അമ്മമാരാണ് ഉള്ളതെന്നും പേർളി പറയുന്നു. ചിത്രങ്ങളോടൊപ്പം താരം കുറിച്ചത് ഇങ്ങനെ..

നിലയ്ക്ക് രണ്ട് അമ്മമാരുണ്ട് റേച്ചൽ മേമയും ഞാനും. ഒരു സഹോദരിയുണ്ടെന്നത് തീർച്ചയായും ഒരു അനുഗ്രഹമാണ്. ഈ യാത്രയുടെ ഓരോ ഇഞ്ചിലും അവൾ എന്റെ കൂടെ നിന്നു അവൾ എന്റെ മുഖത്ത് നിന്ന് കാര്യങ്ങൾ വായിക്കുന്നു. ഞാൻ അസ്വസ്ഥനാകുമ്പോൾ അവൾക്കറിയാം എന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് അവൾക്കറിയാം. നിലയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് അവൾ അവളെ ശാന്തമായും സന്തോഷത്തോടെയും സൂക്ഷിക്കുന്നു.

റേച്ചൽ പാടുന്നത് ഞാൻ കേട്ടിട്ടില്ല പക്ഷേ ഇപ്പോൾ അവളുടെ പാട്ട് ഞാൻ കേൾക്കുന്നു. നില ഞങ്ങളുടെ സഹോദരിക്ക് പുതിയ അർത്ഥങ്ങൾ കൊണ്ടുവന്നിട്ടുണ്ട് മേമയുടെ കൊച്ചു പെൺകുട്ടിയായി നില വളരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതായിരുന്നു പേർളി മാണിയുടെ കുറിപ്പ് സഹോദരി റേച്ചൽ നിലയെ താലോലിക്കുന്ന ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്.