Malayali Live
Always Online, Always Live

65 വയസുള്ള നടൻ മുകേഷുമായുള്ള തന്റെ വിവാഹ വാർത്തയിൽ പ്രതികരിച്ച് ലക്ഷ്മി ഗോപാലസ്വാമി..!!

14,677

അമ്പത്തിരണ്ട് വയസ് ആയി ലക്ഷ്മി ഗോപാലസ്വാമിക്ക് ഇതുവരെ വിവാഹം കഴിക്കാത്ത അഭിനയത്രികളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ആൾ കൂടിയാണ് ലക്ഷ്മി. മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള ലക്ഷ്മി മികച്ച നർത്തകി കൂടിയാണ്.

നടൻ മുകേഷ് അഭിനയത്തിനൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമായി നിൽക്കുന്നയാൾ. രണ്ട് വിവാഹവും വിവാഹ മോചനവും കഴിഞ്ഞു നിൽക്കുന്നു. വീണ്ടും മുകേഷ് വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിൽ ആണ് വാർത്തകൾ എത്തിയത്.

തന്റെ പ്രായം അറുപത്തിയഞ്ച് ആകുമ്പോൾ വീണ്ടും ജീവിതത്തിൽ ഒരു പങ്കാളിയെ തേടുന്നു എന്ന തരത്തിൽ ആണ് വാർത്തകൾ എത്തിയത്. വധു ആയി എത്തുന്നത് ലക്ഷ്മി ആണെന്നും വാർത്തകൾ വന്നു. എന്നാൽ ഇത്തരത്തിൽ എത്തിയ വാർത്തകളോട് പ്രതികരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.

ഈ കൊറോണ കാലത്തിൽ ഒറ്റക്ക് ആയി തിരക്കുകൾ ഇല്ലാത്ത ലോകത്തിൽ ആയപ്പോൾ കൂടെ ഒരാൾ ഉണ്ടായാൽ നന്നായി എന്ന തോന്നൽ ഉണ്ടായിരുന്നു എന്ന് നേരത്തെ ലക്ഷ്മി പറഞ്ഞിരുന്നു. നമ്മൾക്ക് ആയി എന്തെങ്കിലും ഉണ്ടെങ്കിൽ അത് എന്തായാലും നമ്മളിലേക്ക് തന്നെ എത്തും എന്നും ലക്ഷ്മി പറയുന്നു.

ഇത്തരത്തിൽ പലപ്പോഴും വിവാഹ മോഹങ്ങൾ പറയുന്ന ലക്ഷ്മി മുകേഷിനെ വിവാഹം കഴിക്കാൻ പോകുന്ന എന്ന വാർത്തയിൽ കുടുങ്ങുന്നത്. എന്നാൽ കേൾക്കുന്ന ആ വാർത്ത സത്യമല്ല എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.

വിവാഹം കഴിച്ചില്ല എങ്കിൽ കൂടിയും ഞാൻ ജീവിതത്തിൽ സന്തോഷവതിയാണ്. വിവാഹം കഴിച്ചാലോ ഒറ്റക്ക് ആണെങ്കിലോ ഒന്നും കൂടുതൽ ആയി സംഭവിക്കില്ല. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ നമ്മൾ തന്നെ നേരിട്ടെ പറ്റുകയുള്ളൂ.