Malayali Live
Always Online, Always Live

ചേട്ടനായി മമ്മൂട്ടിയും അനിയനായി മോഹൻലാലും; തന്റെ സ്വപ്ന സിനിമയെ കുറിച്ച് വെളിപ്പെടുത്തി സൂപ്പർഹിറ്റ് സംവിധായകൻ..!!

3,548

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങൾ ആണ് മോഹൻലാൽ മമ്മൂട്ടി എന്നിവർ. കാലങ്ങളും പതിറ്റാണ്ടുകളും കഴിഞ്ഞു എങ്കിൽ കൂടിയും കൂടിയും ഇരുവരുടെയും താരപ്രഭ എന്നും കൂടി വരുകയാണ് എന്നുള്ളതാണ് സത്യം. മലയാള സിനിമയുടെ നെടുംതൂണുകൾ ആണ് മോഹൻലാൽ മമ്മൂട്ടി എന്നിവർ. എന്നാൽ ഒരുകാലത്തിൽ അല്ലെങ്കിൽ ഇവരുടെ ആദ്യ കാലങ്ങളിൽ അമ്പതിൽ അധികം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്.

മോഹൻലാലിന്റെ അച്ഛൻ വേഷത്തിൽ വരെ മമ്മൂട്ടി എത്തിയിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി എത്തിയപ്പോൾ മോഹൻലാൽ ആയിരുന്നു വില്ലൻ. സഹ നടന്മാർ ആയും നായകന്മാർ ആയും ഇരുവരുടെയും ചിത്രങ്ങളിൽ പരസ്പരം അതിഥികൾ ആയി ഒക്കെ ഇരുവരും എത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ മറ്റൊരു താരങ്ങൾക്കും നേടി എടുക്കാൻ കഴിയാത്ത നേട്ടങ്ങൾ തന്നെ ആണ് ഇതൊക്കെയും.

കൂടാതെ സിനിമക്ക് പുറത്തു വലിയ ആത്മബന്ധം കൊണ്ട് നടക്കുന്നവർ ആണ് ഇരുവരും. മോഹൻലാലിന്റെ മകൻ പ്രണവ് അഭിനയ ലോകത്തിലേക്ക് എത്തിയപ്പോൾ റീലിസിന് മുന്നേ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ വേളയിൽ മമ്മൂട്ടി എല്ലാം അനുഗ്രഹവും നൽകി ജേഷ്ഠ സ്ഥാനത്തിൽ ഉണ്ടായിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയേയും മോഹൻലാലിനെയും ഒന്നിപ്പിച്ചു കൊണ്ട് ഞാൻ ഒരു സിനിമ ആലോചിച്ചത് നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തുളസീദാസ്. തൊണ്ണൂറുകളിൽ ഒട്ടേറെ ഹിറ്റ് സിനിമകൾ ചെയ്ത സംവിധായകനാണ് തുളസീദാസ്. ഇക്കാലത്ത് അദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയേയും മനസ്സിൽ കണ്ടു കൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. പക്ഷെ അത് പിന്നീട് നടന്നില്ല.

ആയിരം നാവുള്ള അനന്തൻ എന്ന പേരിൽ പിന്നീട് ആ സിനിമ വന്നെങ്കിലും അതിലേക്ക് തീരുമാനിച്ചിരുന്ന മോഹൻലാലിനെ തനിക്ക് ആ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞില്ലെന്നു തുറന്നു പറയുകയാണ് തുളസീദാസ്. സഫാരി ചാനലിൽ നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ..

ഞാൻ വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ചു കൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടി ജ്യേഷ്ഠ സഹോദരനായും മോഹൻലാൽ അനിയനായും. പക്ഷെ അത് നടന്നില്ല. മോഹൻലാലിന്റെ തിരക്ക് ആയിരുന്നു അതിന്റെ പ്രധാന കാരണം. ഞാൻ പിന്നീട് മമ്മുക്കയോട് കഥ പറയാൻ പോയപ്പോൾ കഥ കേട്ട് കഴിഞ്ഞു അദ്ദേഹം ആദ്യം ചോദിച്ചത് ഇതിലെ ചേട്ടന്റെ കഥാപാത്രം ആര് ചെയ്യും എന്നാണ്. അത് കേട്ടതും എനിക്ക് മറുപടി ഇല്ലാതായി.

കാരണം ഞാൻ ഇതിൽ ചേട്ടന്റെ റോളിലാണ് മമ്മുക്കയെ കണ്ടിരിക്കുന്നത്. ലാലേട്ടന് ഇത് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായത് കൊണ്ട് അനിയൻ കഥാപാത്രമായി ജയറാമിനെയാണ് മനസ്സിൽ കണ്ടിരുന്നത്. പക്ഷെ മമ്മുക്കയുടെ ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായി അദ്ദേഹത്തിന് മൂത്ത സഹോദരന്റെ റോൾ ചെയ്യാൻ താല്പര്യം ഒട്ടുമില്ല എന്ന്.

അത് ചെയ്യേണ്ടത് മമ്മുക്കയാണെന്ന് പറഞ്ഞാൽ എനിക്ക് എന്താടോ അത്രയും പ്രായമായോ എന്നൊക്കെ ചോദിച്ചു അദ്ദേഹം ചൂടായാലോ എന്ന് പേടിച്ച് ഞാൻ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് ചേട്ടന്റെ റോൾ ചെയ്യുന്നതാരാ എന്ന് ചോദിച്ചപ്പോൾ മുരളി എന്ന മറുപടിയായാണ് ഞാൻ കൊടുത്തത്. തുടർന്ന് ഞാൻ കഥ മുരളി ചേട്ടനോട് പറഞ്ഞു. അദ്ദേഹം ഒകെ പറഞ്ഞതോടെ ആണ് ആയിരം നാവുള്ള അനന്തൻ എന്ന സിനിമ പിറക്കുന്നത്.