തെന്നിന്ത്യൻ അഭിനയ ലോകത്തിൽ വിവാദങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ അഭിനേതാവ് ആണ് ശ്രീ റെഡ്ഢി. പല പ്രമുഖ തങ്ങൾക്ക് എതിരെയും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിട്ട് ഉള്ള താരം ടോളിവുഡിനെ ഞെട്ടിച്ചിരുന്നു. അഭിനയ ലോകത്തിൽ നിൽക്കുന്നതിന് ഒപ്പം തന്നെ താരം സാമൂഹിക മാധ്യമത്തിൽ സജീവം ആണ്.
തന്റെ യൂട്യൂബ് ചാനലിൽ കൂടി താരം ഇപ്പോൾ ഇപ്പോൾ സാരി എങ്ങനെ ഉടുക്കാം എന്നുള്ള വീഡിയോ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്. കാഞ്ചീപുരം സാരി ഉടുക്കുന്ന വീഡിയോ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ താരത്തിനോട് ആരാധകർ തടി കുറക്കാനും വയർ കുറക്കാനുമായുള്ള കമെന്റുകളുമായി ആണ് എത്തിയത്. നിരവധി വിമർശനങ്ങൾക്കൊപ്പം നല്ല കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്.
‘നീനു നാന്ന അബദ്ധം’ എന്ന ആൽബത്തിൽ കൂടിയാണ് ശ്രീ റെഡ്ഡി അഭിനയരംഗത്തേക്ക് എത്തുന്നത്. ടെലിവിഷൻ അവതാരക ആയിരുന്നു താരം അതിൽ കൂടി അഭിനയ ലോകത്തിൽ എത്തുന്നത്. ഞെട്ടിക്കുന്ന ചൂടൻ ലുക്ക് ഉള്ള താരത്തിന്, വമ്പൻ ആരാധക നിര തന്നെയാണ് ഉള്ളത്. ആദ്യ കാലങ്ങളിൽ അവസരങ്ങൾക്കായി പലർക്കും മുന്നിൽ വഴങ്ങേണ്ടി വന്നു എന്നും എന്നാൽ പിന്നീട് അതിനു തയ്യാറാവാതെ വന്നപ്പോൾ അവസരങ്ങൾ കുറഞ്ഞു എന്നും താരം പറയുന്നു.