Malayali Live
Always Online, Always Live

മൗനരാഗത്തിൽ ഇനി താൻ ഉണ്ടാവില്ല; സീരിയലിൽ നിന്നും പിന്മാറാൻ ഉള്ള കാരണം വ്യക്തമാക്കി പത്മിനി ജഗദീഷ്..!!

5,242

വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പര വളരെ പെട്ടന്ന് ആയിരുന്നു പ്രേക്ഷകരെ കയ്യിൽ എടുത്തത്. കല്യാണിയുടെയും കിരണിന്റെയും പ്രണയവും അതിന്റെ രഹവാഹമായ മുഹൂർത്തങ്ങളും നിറഞ്ഞതാണ് സീരിയൽ.

എന്നാൽ ഇപ്പോൾ സീരിയലിൽ പ്രധാന താരമായ പത്മിനി ജഗദീഷ് പിന്മാറി എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. പത്മിനി തന്നെ ആണ് സീരിയലിൽ നിന്നും പിന്മാറുന്ന വിവരം അറിയിച്ചത്. കല്യാണിയുടെ അമ്മയുടെ വേഷത്തിൽ ആണ് പത്മിനി എത്തുന്നത്. ഒരു ദിവസം പത്മിനി പ്രതിഫലമായി വാങ്ങണത് 15000 രൂപ ആയിരുന്നു. നായികയെ സ്നേഹിക്കുന്ന പോലെ തന്നെ നായികയുടെ അമ്മ ദീപ എന്ന കഥാപാത്രവും മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞിരുന്നു. മലയാളികൾ നെഞ്ചിലേറ്റുമ്പോൾ താരം മലയാളി അല്ല എന്നുള്ളതാണ് സത്യാവസ്ഥ.

തമിഴിലും തെലുങ്കിലും എല്ലാം ചേർന്ന് എട്ടോളം സീരിയലിൽ അഭിനയിച്ചിട്ടുള്ള താരം ആദ്യമായി മലയാളത്തിൽ എത്തുന്ന സീരിയൽ കൂടി ആണ് മൗനരാഗം. മറ്റു ഭാഷകളെ അപേക്ഷിച്ചു നാച്ചുറലായി അഭിനയിക്കാൻ മലയാളത്തിൽ കഴിയും എന്നും ആർട്ടിസ്റ്റ് കംഫർട്ടബിൾ ആയി നിൽക്കാൻ ആണ് ഇപ്പോഴും എവിടെ ഉള്ളവർ നോക്കുക്കുന്നത് എന്നും പത്മിനി പറയുന്നു. തന്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത സ്വഭാവവും വേഷവും ആണ് മൗനരാഗത്തിൽ സ്റ്റാർ വിജയിയിൽ ഉള്ള ഒരു സീരിയൽ കണ്ടിട്ടാണ് തന്നെ ഏഷ്യാനെറ്റ് ഇതിലേക്ക് വിളിക്കുന്നത് എന്നും ഞാൻ മോഡേൺ ആയ ആൾ കൂടി ആണ് എന്നും പത്മിനി പറയുന്നു.

ഇപ്പോൾ താൻ മൗനരാഗത്തിൽ നിന്നും പിന്മാറുകയാണ്. കാരണം എല്ലാം തുറന്നു പറയാൻ കഴിയില്ല. എന്നാൽ കൂടിയും ഈ നല്ല യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. എന്റെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കിയ സീരിയൽ ആണ് മൗനരാഗം. കരിയറിൽ ഞാൻ എന്നും ഓർമയിൽ സൂക്ഷിക്കും. ഇവിടെ ജോലി ചെയ്തപ്പോൾ കേരളം എന്റെ മറ്റൊരു വീട് പോലെ ആണ് തോന്നിയത്. ഇനിയും ഞാൻ മലയാളത്തിൽ എത്തുക തന്നെ ചെയ്യും.

എനിക്ക് മലയാളത്തിൽ അഭിനയിക്കാൻ അവസരം നൽകിയ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു എന്നാണ് പത്മിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ബാംഗ്ലൂരിൽ പത്മിനി താമസിക്കുന്നത്. മൗനരാഗം ഞാൻ അത്രമേൽ ആസ്വദിച്ച് ചെയ്ത സീരിയൽ ആണ്. നായിക ആയി എത്തുന്ന ഐശ്വര്യ റംസായി ആണ് ഞാൻ കൂടുതൽ കൂട്ട്. ഷൂട്ടിംഗ് ഇല്ലാത്ത സമയത് അമ്പലത്തിൽ ഒക്കെ പോകുകമായിരുന്നു.

മലയാളത്തിലേക്ക് തന്നെ അടിപ്പിച്ചത് മോഹൻലാൽ സിനിമകൾ ആണെന്നും മോഹൻലാലിൻറെ മണിച്ചിത്രത്താഴ് ആണ് ഇഷ്ട ചിത്രം എന്നും മലയാളം സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ട് എന്നും പത്മിനി പറയുന്നുഎന്നാൽ മൗനരാഗം നേരത്തെ ഉള്ള സ്വീകരണം ഇപ്പോൾ ഇല്ല. ടി ആർ പി റേറ്റിങ്ങിൽ താഴേക്ക് പോയ സീരിയൽ ജന ശ്രദ്ധ കുറഞ്ഞതോടെ ആണ് പത്മിനി പിന്മാറിയത് എന്ന് ആരാധകർ പറയുന്നു.