Malayali Live
Always Online, Always Live

പേർളി മാണി ഗർഭകാലത്തിൽ ഉള്ള ദൈവ സാന്നിധ്യത്തെ കുറിച്ച്; ഇപ്പോൾ എല്ലാം അറിയുന്നുണ്ട്..!!

2,674

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡിയാണ് പേർളി മാണിയും ശ്രീനിഷും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ പേളിയും ശ്രീനിഷും ബിഗ് ബോസിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രണയത്തിലായത്.

ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തങ്ങൾക്ക് കുഞ്ഞോമനയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണെന്ന് കാണിച്ച് പേളി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. രണ്ട് വർഷം മുമ്പ് ഞങ്ങൾ പ്രൊപ്പോസ് ചെയ്തു.

ഇന്ന് അവന്റെ ഒരംശം എന്റെയുള്ളിൽ വളരുന്നു എന്നായിരുന്നു പേളി സോഷ്യൽ മീഡിയയിൽ തന്റെ വയറ് കാണിച്ചുകൊണ്ടുള്ള വീഡിയോയോടൊപ്പം കുറിച്ചിരുന്നത്. അതിന് പിന്നാലെ ശ്രീനിഷ് ഇൻസ്റ്റയിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു.

‘കുട്ടി ജനിച്ച ശേഷമല്ല ഒരാൾ അച്ഛനാകുന്നത് അമ്മ ഗര്ഭിണിയാകുമ്പോൾ തൊട്ട് അയാൾ അച്ഛനാണ്’ എന്നായിരുന്നു ശ്രീനിഷ് പേളിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നത്.

ഇപ്പോഴിതാ ഗർഭിണിയായ ശേഷം തനിക്ക് ലഭിച്ച ദൈവ സാന്നിധ്യത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..

മനോഹരമായ ജീവിതം സമ്മാനിച്ചതിന് ദൈവത്തിന് നന്ദി. സ്വപനം കണ്ടതിനേക്കാളും മികച്ച ജീവിതമാണ്. കുടുംബത്തേയും സുഹൃത്തുക്കളേയുമെല്ലാം എപ്പോഴും എന്നോട് ചേർത്തു നിർത്തുന്നതിന് നന്ദി. എപ്പോഴും എനിക്കൊപ്പം നിൽക്കുന്നതിലും നന്ദിയുണ്ട്. ഏതൊരു കാര്യം ചെയ്യുമ്പോഴും തനിക്ക് ദൈവത്തിന്റെ സാന്നിധ്യം അറിയാനാവുന്നുണ്ടെന്നും പേളി പറയുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍ ശരിക്കും അത് മനസ്സിലാക്കാനാവുന്നുണ്ട്. എന്നും എന്നെ ചേർത്തു പിടിച്ചു സംരക്ഷിക്കുമെന്ന് എനിക്കറിയാം. എന്റെ ജീവിതം ഞാൻ നിന്നിൽ സമർപ്പിച്ചിരിക്കുകയാണ്. നീ തരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പേളി കുറിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.