Malayali Live
Always Online, Always Live

ഇതാണോ സൗഹൃദം; ബിഗ് ബോസ് താരം റിതു മന്ത്രക്ക് ഉമ്മ നൽകുന്ന ചിത്രങ്ങളുമായി ജിയാ ഇറാനി..!!

3,464

ലോക പ്രശസ്തമായ ഗെയിം ഷോ ആണ് ബിഗ് ബോസ്. മലയാളത്തിൽ അതിന്റെ മൂന്നാം സീസൺ നടക്കുകയാണ്. ഏഷ്യാനെറ്റിൽ ആണ് സംപ്രേഷണം ചെയ്യുന്നത് എൺപതാം ദിവസത്തിലേക്ക് എത്തുമ്പോൾ മണികുട്ടനും ടിമ്പൽ ഭാലിനും ആണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വീട്ടിൽ അവിടെ നൽകുന്ന ഗെയിം കളിച്ചു പ്രേക്ഷകരെ രസിപ്പിച്ചു അവരുടെ വോട്ടുകൾ അടക്കം നേടി 100 ദിവസം കഴിയുന്ന ആൾ ആണ് വിജയിക്കുന്നത്.

ആദ്യ അഞ്ചിൽ വരുന്ന ആളുകൾ ആണ് അവസാന മത്സരത്തിൽ ഉണ്ടാകുന്നത്. അത്തരത്തിൽ എത്തും എന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ആൾ ആണ് റിതു മന്ത്ര. റിതു ഗായിക ആണ്. ശക്തമായ ഗെയിം കളിക്കാൻ കഴിവുള്ള ആൾ കൂടി ആണ് റിതു മന്ത്ര. ബിഗ് ബോസ് തുടങ്ങിയ സമയത്തിൽ മണികുട്ടന് ഋതുവിനോട് ചെറിയ പ്രണയം തോന്നി എങ്കിൽ കൂടിയും റിതു അത് നിരസിക്കുകയായിരുന്നു.

തനിക്ക് ഇങ്ങനെ ഒക്കെ കഴിഞ്ഞു പോയാൽ മതി എന്നാണ് മോഹൻലാൽ എത്തിയ എപ്പിസോഡിൽ റിതു ഒരിക്കൽ വ്യക്തമായി പറഞ്ഞതും. മോഡൽ അതിനൊപ്പം പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഋതുവിന്‌ ഒപ്പം ഉള്ള ചില ചിത്രങ്ങൾ ആണ് ആരാധകർക്ക് സംശയം ഉണ്ടാക്കുന്നത്. മോഡലും നടനുമായ ജിയാ ഇറാനിക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. നിന്നെ എനിക്ക് മിസ് ചെയ്യുന്നു.. ലവ് യു മോളെ.. ചക്കര ഉമ്മ എന്നാണ് ഒരു പോസ്റ്റിന് ഋതുവിന് ഒപ്പം ഉള്ള ചിത്രവുമായി ഇറാനി കുറിച്ചത്.

സ്വിമ്മിങ് പൂളിൽ നിന്നും ഉള്ള ചിത്രങ്ങൾ ഉണ്ട്. നേരത്തെ തങ്ങൾ തമ്മിൽ ഉള്ള സൗഹൃദം പ്രണയം , റംസാൻ , തുടങ്ങി വിഷയങ്ങൾ എല്ലാം ഇൻസ്റ്റാഗ്രാമിൽ ചോദ്യോത്തര വേദിയിൽ ജിയ ഇറാനി പറയുന്നുണ്ട്. ബിഗ് ബോസ്സിൽ കാണുന്ന റിതു എങ്ങനെ ഉണ്ട്. എന്നുള്ള ചോദ്യത്തിന് പാലാണ് തേനാണ് എന്നായിരുന്നു ജിയ മറുപടി നൽകിയത്. ബിഗ് ബോസ് വീട്ടിലെ മികച്ച പ്ലയെർ ആരാണ് എന്ന് ചോദിക്കുമ്പോൾ താൻ ബിഗ് ബോസ് കാണുന്നത് റിതു ഉള്ളത് കൊണ്ട് മാത്രം ആണ് ജിയ ഇറാനി മറുപടി നൽകുന്നത്.

റിതു ലൗവർ ആണോ എന്നുള്ള ചോദ്യത്തിന് ആത്മമിത്രം എന്നാണ് മറുപടി പറഞ്ഞത്. അതോടൊപ്പം തന്നെ റിതു പുറം തിരിഞ്ഞു തനിക്ക് ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോയും ജിയ പങ്കുവെച്ചു. തനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഋതുവിന്റെ കുസൃതികൾ ആണെന്ന് താരം പറയുന്നു. എന്നാ കല്യാണം എന്ന ചോദ്യത്തിന് ‘മകര മാസത്തിൽ വേലി കെട്ടീട്ട് അപ്പ കല്യാണം’ എന്ന ചന്ദ്രലേഖ സിനിമയിലെ പാട്ട് രംഗമാണ് കൊടുത്തിരിക്കുന്നത്.

നിങ്ങളും റിതു മന്ത്രയും തമ്മിൽ എന്താ കണക്ഷൻ എന്ന് ചോദിക്കുമ്പോൾ എയർടെൽ ലോഗോ ആണ് തമാശരൂപേണ ജിയ നൽകിയത്. ബിഗ് ബോസിലെ മത്സരാർത്ഥി എന്ന നിലയിൽ റിതുവിനെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് റിതു വളരെ ബ്രില്യന്റും ബുദ്ധിമതിയുമാണ്. അതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്ന മറുപടിയാണ് ജിയ നൽകിയത്. റിതുവും റംസാനും തമ്മിൽ ബിഗ് ബോസിനുള്ളിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം.

അതിന് റിതുവിന്റെ ഫോട്ടോ വെച്ച് ചിരിക്കുന്നൊരു വീഡിയോ ആണ് കൊടുത്തത്. ഭാവിയിൽ റിതു നിങ്ങളുടെ ആരായി വരുമെന്ന ചോദ്യത്തിന് നടിയുടെ കൈ പിടിച്ച് നിൽക്കുന്ന ഫോട്ടോ മാത്രമേ കൊടുത്തിട്ടുള്ളു. ബിഗ് ബോസ് കഴിഞ്ഞാൽ നിങ്ങളുടെ വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയാതെ തമാശയാക്കി ഇരിക്കുകയാണ്.

അതുപോലെ റിതുവിന് ബഹുമാനം കൊടുക്കാത്തതെയുള്ള റംസാന്റെ പെരുമാറ്റത്തെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വാഴയുടെ ഫോട്ടോയാണ് കൊടുത്തത്. റിതുവിന് എത്ര വയസുണ്ടെന്ന് ചോദിച്ചപ്പോൾ വരുന്ന ചിങ്ങത്തിൽ 17.5 തികയും എന്നായിരുന്നു മറുപടി. ശരിക്കും ഇവർ തമ്മിലുള്ള ബന്ധം മനസിലാക്കാൻ ആർക്കും കഴിഞ്ഞില്ല. ഇരുവരും പറയുന്നതും ഇല്ല.