Malayali Live
Always Online, Always Live

ജീവിതത്തിൽ പുത്തൻ സന്തോഷവുമായി ചെമ്പൻ വിനോദ്; തന്നെക്കാൾ 20 വയസ്സ് കുറഞ്ഞ ആളെ കെട്ടിയപ്പോൾ കളിയാക്കിയവർക്കും അധിഷേപിച്ചവർക്കും കിടിലൻ മറുപടി..!!

3,107

വില്ലൻ ആയും നായകൻ ആയും തിരക്കഥാകൃത്തും നിർമാതാവ് ആയും ഒക്കെ മലയാള സിനിമയിൽ ചേർന്ന് നിൽക്കുന്ന താരം ആണ് ചെമ്പൻ വിനോദ്. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സൃഹുത്തു കൂടി ആണ് ചെമ്പൻ. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ ജോസ് ആയി എത്തി ഏറെ കയ്യടി നേടിയ ചെമ്പൻ തന്നെക്കാൾ ഇരുപത് വയസ്സ് കുറവുള്ള ഡോക്ടർ കൂടി ആയ മറിയം തോമസ് ആണ് ചെമ്പൻ വിനോദിന് ജീവിത പങ്കാളിയായി രണ്ടാം തവണ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം ആയിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതോടെ നിരവധി ആളുകൾ ആണ് ചെമ്പനെ കളിയാക്കി രംഗത്ത് വന്നത്. അന്ന് 45 വയസ്സ് കഴിഞ്ഞ ചെമ്പൻ വിനോദ് ജോസ് 25 വയസ്സ് മാത്രം പ്രായം ഉള്ള മറിയത്തെ വിവാഹം കഴിച്ചത് ഏറെ വിവാദം ആയിരുന്നു. അന്ന് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടി ചെമ്പൻ വിനോദ് നൽകിയിരുന്നു…

വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ അറിയില്ലെന്ന് ആരെങ്കിലും പറയുമോ.ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളർന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു.

എന്റെയും മറിയത്തിന്റെയും വീട്ടിൽ വന്നു തീരുമാനം മാറ്റാൻ ശ്രമിച്ചവരുണ്ട്. “ഇത്ര ചെറിയ പെണ്ണിനെ ഇവൻ കെട്ടുന്നത് ശെരിയാണോ” എന്ന ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് എത്രകാലം അവൻ ഒറ്റക്ക് ജീവിക്കും.? അവനു ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ “എന്നായിരുന്നു . ആളുകളെ കൊണ്ട് നല്ലത് പറയിക്കാമെന്നു വിചാരിച്ചാലും സമൂഹത്തെ തൃപ്തിപ്പെടുത്താൻ കഴിയില്ല.

പക്ഷെ ഞങ്ങൾക്ക് പരസ്പരം തൃപ്തിപ്പെടുത്താൻ പറ്റും സമൂഹത്തെ ബുദ്ധിമുട്ടിക്കാതെ എന്നായിരുന്നു വിവാഹ വിവാദത്തിൽ ചെമ്പൻ അന്ന് പറഞ്ഞത്. എന്നാൽ വിവാദങ്ങളും കളിയാക്കലും നടത്തിയവർക്ക് ഇപ്പോൾ മറുപടി ആയി തന്റെ ജീവിതത്തിലെ പുത്തൻ സന്തോഷം തന്നെ നൽകിയിരിക്കുകയാണ് ചെമ്പൻ വിനോദ്. അത് മറ്റൊന്നുമല്ല. ഇരുവരും വിവാഹ ജീവിതത്തിന് ഒരു വർഷം തികഞ്ഞിരിക്കുകയാണ്.

ഭാര്യ മറിയത്തിന് ഒപ്പം പുത്തൻ ചിത്രം പങ്കുവെച്ചുകൊണ്ട് വിവാഹ വാർഷിക ആശംസകൾ ചെമ്പോസ്‌കി എന്നാണ് ചെമ്പൻ വിനോദ് പോസ്റ്റിന് തലക്കെട്ടായി കുറിച്ചത്. രചന നാരായണൻകുട്ടി , റിമ കല്ലിങ്ങൽ , സൗബിൻ , ആൻ അഗസ്റ്റിൻ തുടങ്ങി നിരവധി ആളുകൾ ആണ് ആംശംസകളുമായി എത്തിയത്.