Malayali Live
Always Online, Always Live

ഗ്ലാമർ ലോകത്തെ ഞെട്ടിച്ചു മീര നന്ദന്റെ പുത്തൻ വീഡിയോ; മേക്കോവർ കണ്ടു കണ്ണുതള്ളി ആരാധകരും..!!

3,781

മലയാളത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച അഭിനയത്രി ആണ് മീര നന്ദൻ. കൂടാതെ താരം ഒരു മികച്ച ടെലിവിഷൻ അവതാരക കൂടി ആണ്. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു.

രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചു വരുന്നു. അഭിനയ ലോകത്തിൽ ഇപ്പോൾ കൂടുതൽ സജീവം അല്ലാത്ത താരം എന്നാൽ സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.

തുടർന്ന് ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിൽ കൂടി ആണ് 2008 ൽ താരം അഭിനയ ലോകത്തിൽ എത്തുന്നത്. ലാൽ ജോസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ ദുബായിയിൽ ആണ് താരം ഉള്ളത്. മലയാളത്തിൽ മുല്ല മല്ലു സിങ് പുതിയ മുഖം ലോക്പാൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.

കുറച്ചുകാലമായി സിനിമകളിൽ നിന്ന് എല്ലാം വിട്ടുനിൽക്കുന്ന താരം യുഎഇ യിലാണ് താമസിക്കുന്നത്. ഇപ്പോളിതാ മീര നന്ദന്റെ പുതിയ മ്യൂസിക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്. സാറാ സാറാ എന്ന് തുടങ്ങുന്ന ബോളിവുഡിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ഗാനത്തിന്റെ കവർ സോങ്ങാണ് മീര നന്ദൻ ആലപിച്ചിരിക്കുന്നത്. വസീഗര എന്ന സൂപ്പർഹിറ്റ് തമിഴ് ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഈ ഗാനം.

പൂർണമായും യുഎഇയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം മീരാ നന്ദനാണ് ആലപിച്ചിരിക്കുന്നത് വിഡിയോ സോങിൽ ഗ്ലാമറസായാണ് മീര നന്ദൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഛായാഗ്രഹണവും സംവിധാനവും ചെയ്തിരിക്കുന്നത് ഷിനിഹാസ് അബുവാണ്. കവർ മ്യൂസിക് പ്രൊഡക്ഷൻ ചെയ്തിരിക്കുന്നത് ശാശ്വത് എസ് കെ യാണ്.

കവർ സോങ് ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. യഥാർത്ഥ സംഗീത സംവിധായകനായ ഹാരിസ് ജയരാജിന് ക്രെഡിറ്റും വെച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻസ് ആണ് അവസാനം അഭിനയിച്ച സിനിമ.