Malayali Live
Always Online, Always Live

കുഞ്ഞതിഥി എത്തും മുന്നേ മറ്റൊരു സന്തോഷം കൂടി പങ്കുവെച്ചു പേർളി മാണി..!!

2,923

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡിയാണ് പേർളി മാണിയും ശ്രീനിഷും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ പേളിയും ശ്രീനിഷും ബിഗ് ബോസിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രണയത്തിലായത്.

ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തങ്ങൾക്ക് കുഞ്ഞോമനയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണെന്ന് കാണിച്ച് പേളി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. രണ്ട് വർഷം മുമ്പ് ഞങ്ങൾ പ്രൊപ്പോസ് ചെയ്തു. ഇന്ന് അവന്റെ ഒരംശം എന്റെയുള്ളിൽ വളരുന്നു എന്നായിരുന്നു പേളി സോഷ്യൽ മീഡിയയിൽ തന്റെ വയറ് കാണിച്ചുകൊണ്ടുള്ള വീഡിയോയോടൊപ്പം കുറിച്ചിരുന്നത്.

അതിന് പിന്നാലെ ശ്രീനിഷ് ഇൻസ്റ്റയിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു ‘കുട്ടി ജനിച്ച ശേഷമല്ല ഒരാൾ അച്ഛനാകുന്നത് അമ്മ ഗര്ഭിണിയാകുമ്പോൾ തൊട്ട് അയാൾ അച്ഛനാണ്’ എന്നായിരുന്നു ശ്രീനിഷ് പേളിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നത്. ഇപ്പോഴിതാ ഗർഭിണിയായ തന്‍റെ ഭാര്യയുടെ ഭക്ഷണക്കൊതിയുടെ രസകരമായൊരു വീഡിയോ ആണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്.

ഗർഭിണി ആയി ഇരിക്കുമ്പോൾ മറ്റൊരു സന്തോഷം കൂടി പറഞ്ഞു വന്നിരിക്കുകയാണ് താരം ഇപ്പോൾ. 2020 ൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിത്തങ്ങളിൽ ഒന്നായി താൻ തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് താരം പറഞ്ഞത്. എ ആർ രഹ്‌മാനും സോനു നിഗവും ഉൾപ്പെടെ 230 ഇന്ത്യക്കാർ ആണ് ആ ലിസ്റ്റിൽ ഉള്ളത്. 300 പേര് ആണ് ആ ലിസ്റ്റിൽ ഉള്ളത്. ഇൻസ്റ്റാഗ്രാം വിഡിയോയിൽ കൂടി ആണ് താരം ഇത് പറഞ്ഞത്. പതിവ് പോലെ ആദ്യ കമെന്റുമായി ഭർത്താവ് ശ്രീനിഷ് എത്തി. നീ അത് അർഹിക്കുന്നു എന്നായിരുന്നു താരം കുറിച്ചത്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഞായറാഴ്ച ദിവസം രാത്രിയിൽ പേളി തന്റെ ഇഷട വിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്ങ്സും ഒക്കെ കഴിക്കുന്ന വീഡിയോ ഫുഡ് മുഖ്യം ബിഗിലേ എന്ന് എഴുതിക്കൊണ്ട് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ നാനും റൗഡിതാൻ എന്ന സിനിമയിലെ അടി ഏഴ് ജന്മം ആണാലും നീ ഇല്ലാമ നാ ഇല്ലേടി തങ്കമേ ഉന്നത്താൻ തേടി വന്തേൻ നാനേ… എന്ന പാട്ടുമുണ്ട്.

പേളി അറിയാതെയാണ് ശ്രീനിഷ് വീഡിയോ പകര്ത്തിയിരിക്കുന്നതെന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാകുന്നത്. 2019 മെയ് അഞ്ചിനാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ടെലിവിഷൻ അവതാരകയായി ശ്രദ്ധ നേടിയ പേളി സിനിമകളുടേയും ഭാഗമായിട്ടുണ്ട്. ശ്രീനിഷ് നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ളയാളാണ്. അമ്മയാകാൻ ഒരുങ്ങുന്ന പേളിയുടെ വിശേഷങ്ങൾക്ക് പ്രേക്ഷകർ കൂടുതൽ മുൻതൂക്കം നൽകുന്നുണ്ട്.

കാരണം പ്രേക്ഷകരുടെ പ്രിയ അവതാരകയും നടിയും ഒക്കെയാണ് പേളി. ബിഗ് ബോസ് താരമായി എത്തിയതിൽ പിന്നെയാണ് പേളിക്ക് ആരാധകർ ഒട്ടേറെ കൂടിയത്. വളരെ നിഷ്കളങ്കമായ സംസാരവും ബിഗ് ബോസിൽ വച്ചുണ്ടായ പ്രേമവും ഒക്കെയാണ് പേളിയെ ആരാധകർ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. പേളിയുടെയും ശ്രീനിഷിന്റെയും പ്രേമം വെറും നാട്യം ആണെന്ന് പറഞ്ഞവർക്ക് മുഖത്തേറ്റ അടിയായിരുന്നു ഇരുവരുടെയും വിവാഹം.