Malayali Live
Always Online, Always Live

അന്നേ ഞാൻ പറഞ്ഞതാണ് ഈ ബന്ധത്തിന് വലിയ ആയുസില്ലായെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ..!!

3,127

അമ്പിളി ദേവി ആദിത്യൻ ജയൻ വിവാഹ ജീവിതം തകർന്നതോടെ അതിൽ ഭൂരിഭാഗം ആളുകളും പ്രതിയായി കണ്ടത് ആദിത്യൻ ജയനെ തന്നെ ആയിരുന്നു. നിരവധി ആളുകൾ ആണ് ആദിത്യൻ ജയന് എതിരെ വിമർശനവും കുറ്റാരോപണവുമൊക്കെ ആയി എത്തിയത്. മലയാളത്തിലെ എക്കാലത്തെയും അനശ്വര നടനാണ് ജയൻ. ജയൻ തന്റെ പിതാവ് ആണ് എന്ന അവകാശ വാദവും തർക്കങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള കേസുകളുമൊക്കെ നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.

ജയൻ തന്റെ പിതാവ് ആണ് എന്നുള്ള പറയുന്ന മുരളി ജയൻ തന്റെ പിതൃത്വം തെളിയിക്കാൻ ഉള്ള നിയമ പോരാട്ടത്തിന് ഇറങ്ങിയിട്ട് വർഷങ്ങൾ ആയി. 2001 ആയിരുന്നു ജയൻ തന്റെ അച്ഛൻ ആണെന്ന് ഉള്ള വിവരം ലോകം അറിയുന്നത്. അന്നുവരെ സുഖജീവിതമായിരുന്ന മുരളിയുടെ ജീവിതത്തിലേക്ക് വില്ലനായി ആദിത്യൻ ജയൻ എത്തുന്നത്. മുരളി ജയന്റെ മകൻ എന്ന വാർത്ത എത്തിയതോടെ ഭീഷണികൾ ആയിരുന്നു പിന്നീട്.

അതിന് ചുക്കാൻ പിടിച്ചത് ആദിത്യൻ ജയൻ ആയിരുന്നു. തന്നെ തല്ലുമെന്നും കേസിൽ കുടുക്കുമെന്നും എല്ലാം ഉള്ള ഭീഷണികൾ പല ഭാഗത്തു നിന്നും വന്നപ്പോൾ താൻ പോലീസ് കേസ് നൽകി എങ്കിൽ കൂടിയും ആദിത്യൻ തന്റെ സ്വാധീനം ഉപയോഗിച്ച് അതെല്ലാം നിസാരമായി ഒതുക്കി. ജയന്റെ മകനാണ് എന്ന ലേബലിൽ സിനിമയിലെയോ സീരിയലിലെയോ ആരെങ്കിലുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചാൽ കയ്യും കാലും തല്ലിയൊടിക്കുമെന്നു ആദിത്യൻ ഭീഷണിപ്പെടുത്തിയിരുന്നു.

പിന്നീട് മാതൃഭൂമിയിൽ എന്നെ സംബന്ധിച്ച് വാർത്ത വന്നപ്പോൾ ആദിത്യന്റെ സുഹൃത്തും ഗുണ്ടയുമായ പിച്ചാത്തി വിഷ്ണു എന്നെ ഫോണിൽ വിളിച്ച് ഇതിൽ നിന്നും പിന്മാറിയില്ലെങ്കിൽ വീട്ടിൽ വരും. എന്നിട്ട് നിന്നെ കെട്ടിയിട്ട് നിന്റെ മകളെ ബ.ലാ.ത്സംഗം ചെയ്യും.’ എന്നും പറഞ്ഞു. അന്നെന്റെ മോൾ തീരെ ചെറിയ കുട്ടിയായിരുന്നു. താന്‍ ജയന്റെ മകനാണെന്ന് ജയന്റെ കുടുംബം ആദ്യമൊക്കെ അംഗീകരിച്ചതമാണ്.

എന്നാല്‍ അത് പൊതുസമൂഹത്തിന് മുന്നില്‍ പറയാന്‍ അവര്‍ മടിച്ചിരുന്നു. ആദിത്യനെ ചെറുപ്പം മുതല്‍ പരിചയം ഉള്ളതാണ്. തന്നെ ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. ജയന്റെ മകനാണ് എന്ന് പറഞ്ഞാൽ ആളുകൾ എന്നെ തേടിവരുമെന്ന ഭയമാകാം അതിനു കാരണം. അല്ലെങ്കിൽ സ്വത്തുക്കൾ എനിക്ക് വന്നുചേരുമെന്ന പേടി കൊണ്ടാകാം അവർ ജയൻ എന്റെ അച്ഛനാണെന്ന് അംഗീകരിക്കാത്തത്.

അമ്പിളി – ആദിത്യൻ വിവാഹം അറിഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് അവർ അധികനാൾ ഒരുമിച്ച് ജീവിക്കത്തില്ലെന്ന്. അതൊരിക്കലും ശാപമായിട്ട് പറഞ്ഞതല്ല. ആദിത്യന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ്. ആദിത്യൻ ഒരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചാൽ രണ്ടു വർഷത്തിൽ കൂടുതൽ ആ ബന്ധം നിലനിർത്തില്ല. അത് കഴിഞ്ഞാൽ ആ പെൺകുട്ടികളിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് അവരെ ഉപേക്ഷിക്കും.

അമ്പിളിയെ എനിക്ക് നേരിട്ടറിയില്ല. അമ്പിളി ദേവി ഡാൻസ് പഠിപ്പിച്ചിട്ടുള്ള കുട്ടികളുടെ വീടുകളിൽ ഞാൻ ജോലിക്കായി പോയിട്ടുണ്ട്. അവരെല്ലാം അമ്പിളിയെ കുറിച്ച് വളരെ നല്ല രീതിയിലാണ് സംസാരിച്ചിട്ടുള്ളത്. ഇത്രയും വർഷമായിട്ടും അമ്പിളിയെ കുറിച്ച് യാതൊരു ചീത്ത കാര്യങ്ങളും മലയാളികൾ കേട്ടിട്ടില്ല. ആദിത്യ കേരളം ഉണ്ടാക്കുക ആണ് അവന്റെ ലക്ഷ്യം. സഹോദരങ്ങൾ ഇല്ലാത്ത വീട്ടിലെ പെൺകുട്ടികളെ ആണ് അവൻ തിരഞ്ഞെടുക്കുന്നത്. എന്തായാലും ഞാൻ ആദിത്യനെ വെറുതെ വിടില്ല പോരാടും – മുരളി ജയൻ പറയുന്നു.