Malayali Live
Always Online, Always Live

വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിച്ച് മഞ്ജു സുനിച്ചനും കൂട്ടുകാരിയും; വീഡിയോയിൽ അസഭ്യങ്ങളുടെ പൊടിപൂരം..!!

3,767

മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്. മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് മലയാളം സീസൺ 2 ൽ എത്തിയതോടെ ആയിരുന്നു. ഏത് വിഷയത്തിൽ ഉം തന്റേതായ മറുപടികൾ നൽകാൻ കഴിവുള്ള ആൾ കൂടി ആണ് മഞ്ജു പത്രോസ് എന്ന മഞ്ജു സുനിച്ചൻ. ബിഗ് ബോസ് കഴിഞ്ഞതോടെ ഏറെ വിമർശകരെ വാങ്ങി കൂട്ടിയ മഞ്ജു. മഞ്ജു സീരിയൽ സിനിമ ലോകത്തിൽ തിളങ്ങി നിൽക്കുമ്പോഴും അതിന് ഒപ്പം തന്നെ താരം തന്റെ യൂട്യൂബ് ചാനൽ ബ്ലാക്കീസിലും സജീവമാണ്.

നിരവധി വീഡിയോ വഴി എത്തുന്ന താരം ഇപ്പോൾ ചെയ്ത പുത്തൻ വീഡിയോ ആണ് വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ജുവും കൂട്ടുകാരി സിമിയും ചേർന്ന് ടാറ്റൂ അടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇടുക്കി കുളമാവ് വെള്ളച്ചാട്ടത്തിൽ പോയ വീഡിയോ ആണ് മഞ്ജു തന്റെ ബ്ലാക്കീസ് ചാനലിൽ കൂടി പങ്കു വെച്ചത്.

വെള്ള ചാട്ടത്തിൽ കുളിക്കുന്നതിന് ഒപ്പം കാട്ടിൽ കറങ്ങുന്നതും ആസ്വദിക്കുന്നതും എല്ലാം ഉണ്ട് വിഡിയോയിൽ. എന്നാൽ താരത്തിന്റെ യൂട്യൂബ് ചാനലിൽ നിമിഷ നേരം കൊണ്ട് വൈറൽ ആയി എങ്കിൽ കൂടിയും അതിലേറെ മോശം കമന്റ് ആണ് എത്തുന്നത്. മഞ്ജു അറുബോർ എന്നാണ് ഒരു കമന്റ്.