Malayali Live
Always Online, Always Live

കണ്മണിയെ കരയിപ്പിക്കല്ലേ ദേവ; പാടാത്ത പൈങ്കിളിയിലെ ട്വിസ്റ്റ് ഗംഭീരം; സൂരജിനോട് ആരാധകർ പറയുന്നത് ഇങ്ങനെ..!!

2,841

വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആയ സീരിയൽ ആണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ്, മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്.

എന്നാൽ നായകമായി എത്തുന്ന സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്. തുടർന്ന് യൂട്യൂബ് വിഡിയോകൾ വഴി ശ്രദ്ധ നേടിയ താരം അവിടെ നിന്നും ആണ് സീരിയൽ അഭിനയ മേഖലയിലേക്ക് എത്തുന്നത്. സീരിയലിൽ ദേവയും കണ്മണിയും തമ്മിലുള്ള വിവാഹ ജീവിതവും അതിലെ സംഭവ വികാസങ്ങളും ആണ് നടക്കുന്നത്.

എല്ലാം അപ്രതീക്ഷിതമായി നടക്കുന്നത്. കൺമണിയുടെ വിവാഹം മുടങ്ങുമ്പോൾ അപ്രതീക്ഷിതമായി ആണ് ദേവ വരാനായി എത്തുന്നത്. പ്രണയത്തിൽ ആയിരുന്നു ദേവ ആ ബന്ധം വേണ്ട എന്ന് വെച്ചാണ് അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ആണ് ദേവ കൺമണിയെ വിവാഹം കഴിക്കുന്നത്. ദേവയെന്ന നായകനെ അവതരിപ്പിക്കുന്നത് സൂരജാണ്. പൈങ്കിളിയായെത്തുന്നത് മനീഷയാണ്.

ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കണ്മണിയെ ദേവ ഭാര്യയായി അംഗീകരിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്. ദേവയുടെ അമ്മയുടെ പിണക്കം മാറ്റാനുള്ള ശ്രമത്തിലാണ് കണ്മണി. തനിക്ക് തുടർന്നു പഠിക്കാൻ ആഗ്രഹമുണ്ടെന്ന് കണ്മണി പറഞ്ഞപ്പോൾ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു ദേവ. ജോലിക്കാരിയിൽ നിന്നും മാറി ദേവയുടെ ഭാര്യയായി ജീവിക്കണം കണ്മണിയെന്നായിരുന്നു ദേവ പറഞ്ഞത്.

സഹോദരന്മാരുടെ ഭാര്യമാർ നൽകുന്ന പണികളിൽ നിന്നെല്ലാം കണ്മണിയെ രക്ഷിക്കുന്നുണ്ട് ദേവ. പാടാത്ത പൈങ്കിളി സീരിയലിന്റെ മെഗാ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തത്. നായകനായ സൂരജും ഈ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു. സൂരജിന്റെ പോസ്റ്റുകൾക്ക് കീഴിലെല്ലാം കണ്മണിയെ കുറിച്ച് ചോദിച്ചാണ് ആരാധകരെത്തിയത്. നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടും ഒരുപാട് നന്ദി നിങ്ങളുടെ സ്വന്തം സൂരജ് എന്നായിരുന്നു താരം പറഞ്ഞത്.

ഞാൻ പാടാത്ത പൈങ്കിളി സീരിയൽ മാത്രമേ കാണാറുള്ളൂ. ദേവയുടെ അഭിനയം സൂപ്പറാണെന്നായിരുന്നു ഒരാൾ പറഞ്ഞത്. കണ്മണിയെ ഇനിയൊരിക്കലും കരയിപ്പിക്കരുതെന്നും ചേർത്തു നിർത്തണമെന്നായിരുന്നു ആരാധകരെല്ലാം ഒരുപോലെ പറഞ്ഞത്. അഭിനയം കിടു ആണ് പാടാത്ത പൈങ്കിളി സൂപ്പർ ഡ്യൂപ്പർ ആണ്. എന്നും കാണാറുണ്ട്.

സ്വന്തം നാട്ടുകാരൻ അഭിനയിക്കുന്ന സീരിയൽ കാണുബോൾ ഒരുപാട് സന്തോഷമുണ്ട്. എല്ലാരോടും കുറച്ചു അഹങ്കാത്തോടെയും അഭിമാനത്തോടെയും പറയുന്നതും ഈ നടൻ ഞങ്ങളുടെ നാട്ടുകാരൻ ആണെന്ന്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്താനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നായിരുന്നു വേറൊരാൾ പറഞ്ഞത്.