Malayali Live
Always Online, Always Live

ചേട്ടന്റെ തീരാവേദന ഇതാണ്; ഒരു വിവാഹ വാർഷികം കൂടി പിന്നിടുമ്പോൾ സുചിത്ര മോഹൻലാൽ പറയുന്നു..!!

3,484

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആണ് മോഹൻലാൽ. തമിഴിലെ പ്രശസ്ത നടനും നിർമാതാവും ആയ ബാലാജിയുടെ മകൾ സുചിത്രയാണ് മോഹൻലാലിന്റെ ഭാര്യ. 1988 ഏപ്രിൽ 28 നു ആയിരുന്നു ഇരുവരും തമ്മിൽ ഉള്ള വിവാഹം നടക്കുന്നത്.

മലയാളത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടൻ ആണ് മോഹൻലാലെങ്കിലും കുടുംബത്തിന് വേണ്ടി അദ്ദേഹം എന്നും സമയം മാറ്റിവെക്കരുത്. മോഹൻലാലിനെ കുറിച്ച് സുചിത്ര പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബോയിങ് ബോയിങ് , നാടോടിക്കാറ്റ് എന്നീ ചിത്രങ്ങൾ ആണ് താൻ ചേട്ടന്റെ ആദ്യം കാണുന്ന ചിത്രങ്ങൾ എന്ന് സുചിത്ര പറയുന്നു.

നടൻ എന്ന നിലയിൽ ഇഷ്ടം തോന്നി എങ്കിൽ കൂടിയും തിരുവനന്തപുരത്ത് ഉള്ള ഒരു വിവാഹ ചടങ്ങിൽ അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നത് എന്നും അന്നാണ് അദ്ദേഹത്തോട് പ്രണയം തോന്നുന്നത് എന്നും സുചിത്ര ഓർക്കുന്നു. ഹലോ മൈ ഡിയർ റോങ് നമ്പർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ആണ് ചേട്ടൻ കല്യാണത്തിന് എത്തിയത്. പ്രണയം തോന്നിയിരുന്നു എങ്കിൽ കൂടിയും വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹം ആണ് തങ്ങളുടേത് എന്നും സുചിത്ര പറയുന്നു.

വീട്ടിൽ ഉണ്ടെങ്കിലും ദൂരെയാണ് എങ്കിലും സ്നേഹത്തോടെ ഉള്ള കരുതൽ മോഹൻലാൽ എന്ന ഭർത്താവിന്റെയും മനുഷ്യന്റെയും ഏറ്റവും വലിയ ഗുണം എന്ന് സുചിത്ര പറയുന്നു. കരുതൽ എന്നത് ചേട്ടന് എല്ലാവരോടും ഉണ്ട്. അതിനൊപ്പം തന്നെ ചേട്ടൻ എനിക്ക് നൽകുന്ന സ്വാതന്ത്ര്യം ആകാശത്തോളമോ കടലോളമോ ആണെന്നും അതിൽ തനിക് ഇഷ്ടം ഉള്ള ലോകം മോഹൻലാൽ എന്ന ഭർത്താവ് തന്റെ മുന്നിൽ തുറന്നു വെച്ച് തരുന്നു എന്നും അതിൽ നിന്നും എന്തും ഇപ്പോഴും തനിക്ക് എടുകാം എന്നും സുചിത്ര പറയുന്നു.

സിനിമ ആണ് ചേട്ടന്റെ പ്രണയവായു. സിനിമയും സുഹൃത്തുക്കളും കഴിഞ്ഞേ ചേട്ടന് കുടുംബം ഉള്ളൂ.. സിനിമയിൽ ഉഴപ്പി മറ്റൊന്നിനും ചേട്ടനെ കിട്ടില്ല. ചേട്ടന്റെ മനസിലെ ഇപ്പൊൾ ഉള്ള ഏറ്റവും വലിയ വേദന അമ്മ അസുഖബാധിതനായി കിടപ്പിൽ ആയതാണ് എന്നും സുചിത്ര പറയുന്നു.