Malayali Live
Always Online, Always Live

ബദരി നാഥിനെ വിവാഹം കഴിക്കുന്നില്ല; ആ പോസ്റ്റിന്റെ അർഥം അങ്ങനെയല്ല; സ്വാസിക വിവാഹ വാർത്ത നിഷേധിച്ചു..!!

3,015

തന്റെ വിവാഹ വാർത്ത നിഷേധിച്ചു സ്വാസിക. താൻ പോസ്റ്റ് ഇട്ടതിന് മറ്റൊരു വ്യാഖ്യാനം നൽകുക ആയിരുന്നു എന്ന് താരം പറയുന്നു. താനും ബദരി നാഥും തമ്മിൽ പത്തു വർഷത്തിൽ ഏറെ ആയി അറിയാമെന്നും എന്നാൽ താൻ വിവാഹം കഴിക്കുന്നത് അദ്ദേഹത്തെ അല്ല എന്നും സ്വാസിക പറയുന്നു.

താനും തിരക്കഥാകൃത്തും നടനും ആയ ബദരീനാഥും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നു എന്ന് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഞങ്ങൾ ഒന്നിച്ചു ചെയ്ത വെബ് സീരീസ് ചെയ്ത സമയത്തു ലൊക്കേഷനിൽ വെച്ച് എടുത്ത ഒരു ഫോട്ടോ ആണ് അത്. പത്തു വർഷത്തെ പരിചയവും സൗഹൃദവും ആണ് ഞങ്ങൾ തമ്മിൽ ഉള്ളത്.

‘ഞാനും ബദരി നാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14 ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. അതിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോക്ക് അങ്ങനെയൊരു അടിക്കുറിപ്പ് നൽകാനും കാരണമുണ്ട്. ഞങ്ങൾ തമ്മിൽ വർഷങ്ങൾ ആയിട്ടുള്ള സൗഹൃദമുണ്ട്’

‘സിനിമാ കമ്പനി മുതൽ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും കണ്ടറിഞ്ഞ ആളാണ്. ആ പ്രാധാന്യം ഉള്ളതു കൊണ്ടാണ് അങ്ങനെ എഴുതിയത്. വെബ് സീരിസിന്റെ ടെലികാസ്റ്റ് അടുത്തതുകൊണ്ടാണ് ഇപ്പോൾ ഈ ചിത്രം പങ്കുവച്ചത്.’– സ്വാസിക വ്യക്തമാക്കി.

തമിഴിൽ തുടങ്ങി മലയാളം ടിവി സീരിയലുകളിൽ നായിക ആയി എവിടെ നിന്നും മലയാള സിനിമയിലെ തിരക്കേറിയ നായികയായി മാറിയ ആൾ സ്വാസിക. അടുത്ത കാലത്തായി മലയാളത്തിന്റെ മസിലളിയനുമായി ചേർന്ന് ഗോസ്സിപ്പുകൾ കേട്ടിരുന്നു എങ്കിൽ കൂടിയും അതെല്ലാം സിനിമ നടിമാർക്കിടയിൽ സർവ്വ സാധാരണമായ വിഷയം എന്ന് പറഞ്ഞു താരം തന്നെ ചിരിച്ചു തള്ളിയിരുന്നു.

എന്റെ കാരിയാറിനും പാഷനും പിന്തുണ നൽകുന്ന ആൾ ആയിരിക്കണം എന്നുള്ള ആഗ്രഹം തനിക്കുണ്ട് എന്ന് സ്വാസിക നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.