Malayali Live
Always Online, Always Live

അന്നും ഇന്നും ഒരുപാട് കുട്ടികൾ ഉണ്ടാകുന്നത് അമ്മക്ക് ഇഷ്ടമല്ല; നീയും അങ്ങനെ പ്രസവിക്കരുത്; അഹാനയോട് അമ്മ പറഞ്ഞത്..!!

4,048

മലയാളത്തിൽ ഏറെ പ്രിയമുള്ള കുടുംബം ആണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് പെണ്മക്കൾ ആണ് താരത്തിന് ഉള്ളത്. സഹ നടൻ ആയും വില്ലൻ ആയും ഒക്കെ മലയാളത്തിൽ തിളങ്ങിയ താരം ആണ് കൃഷ്ണ കുമാർ. കൃഷ്ണ കുമാർ മാത്രമല്ല മക്കളും സോഷ്യൽ മീഡിയയിൽ സജീവം ആണ്. അതോടൊപ്പം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ ആൾ ആണ് കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്ണ.

എന്നാൽ ടോവിനോ തോമസ്സിന്റെ നായികയായി ലൂക്ക എന്ന ചിത്രത്തിൽ എത്തിയതോടെ ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവം ആയ അഹാന നിരവധി വിവാദങ്ങളിലും കുടുങ്ങിയിട്ടുണ്ട്. എന്നാലിപ്പോൾ താരം തനിക്ക് അമ്മ ഉപദേശങ്ങളെ കുറിച്ചാണ് താരം ഇപ്പോൾ മനസ്സ് തുറന്നിരിക്കുന്നത്.

ഒരുപാട് കുട്ടികൾ ഉണ്ടാകുന്നത് അമ്മ സിന്ധുവിന് ഇഷ്ടം അല്ലായിരുന്നു എന്നും അന്നും ഇന്നും ഒരുപാട് കുട്ടികൾ ഉണ്ടാകുന്നത് അമ്മക്ക് ഇഷ്ടം അല്ലാത്ത കാര്യം ആണെന്നും അധികം കുട്ടികൾ വേണ്ട എന്ന ഉപദേശം തനിക്ക് തന്നു എന്നും അഹാന പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഇത്രയും പിള്ളേർ ഉണ്ടായത് അങ്ങനെ അങ്ങ് സംഭവിച്ചു പോയത് എന്നാണ് അമ്മ പറയുന്നത്. ഇത്രയും പിള്ളേർ ഉള്ളത് രസം ആണ്. അതുപോലെ തലവേദന നിറഞ്ഞ ദിവസങ്ങളും ഉണ്ട്. ഓണം പോലെ ഉള്ള ആഘോഷങ്ങൾ വരുമ്പോൾ അമ്മക്ക് സ്വന്തം കാര്യം നോക്കാൻ സമയം കിട്ടില്ല. ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തു തരുമ്പോഴേക്കും അമ്മ തളർന്നു പോകും. അപ്പോൾ അമ്മ എന്റെ അടുത്ത് പറയും ഞാൻ നിനക്ക് ഒരു ഉപദേശം തരാം. അധികം കുട്ടികൾ നിനക്ക് വേണ്ട എന്ന്.

ഏറ്റവും ഇളയ സഹോദരി ഹൻസിക ജനിച്ച സമയത്ത് ശ്രീകൃഷ്ണ പുറത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിന്റെ അവസ്ഥ പോലെ ആയിരുന്നു ഞങ്ങളുടെയും അവസ്ഥ. എവിടെ എങ്കിലും പോകുമ്പോൾ ഇളയവളെ എടുത്തായിരിക്കും പോകുക. ഞങ്ങളെ പഠിക്കാനും വിടും. അപ്പോൾ അവർക്ക് ഒരു ചെറുപ്പക്കാരി ദമ്പതികളുടെ ഇമേജ് ആയിരിക്കും ഉണ്ടാവുക എന്നും താരം പറയുന്നു.