Malayali Live
Always Online, Always Live

അന്ന് നിക്ക് അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല; ആ രഹസ്യം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര..!!

2,635

2000 ത്തിൽ ലോക സുന്ദരി പട്ടം നേടിയതോടെ ആണ് താരം ആണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ അഭിനേതാക്കളിൽ ഒരാൾ ആണ്. അമേരിക്കൻ ഗായകൻ നിക്ക് ജോൺസിനെ വിവാഹം കഴിച്ച താരം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസം ആക്കി ഇരിക്കുകയാണ്.

ഇരുവരും പ്രണയം രഹസ്യമാക്കി കൊണ്ട് നടന്നു എങ്കിൽ കൂടിയും പ്രണയം പരസ്യം ആയതോടെ താരങ്ങൾ 2018 ൽ വിവാഹം കഴിക്കുക ആയിരുന്നു. ജൂലൈ 18 നായിരുന്നു പ്രിയങ്കയുടെ ജന്മദിനം. ജന്മദിനത്തിൽ പ്രിയങ്കയെ കുറിച്ചുള്ള നിക്കിന്റെ പോസ്റ്റ് വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ തങ്ങൾ പ്രണയത്തിൽ ആയ നിമിഷങ്ങളെ കുറിച്ചു മനസ്സ് തുറന്നിരിക്കുകയാണ് പ്രിയങ്ക ഇപ്പോൾ.

എന്റെ ജീവിതത്തിലേ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യം. രണ്ട് വർഷം മുമ്പ് ഈ ദിവസമാണ് എന്നെ വിവാഹം കഴിച്ചോട്ടേ എന്ന് നീ ചോദിച്ചത്. അന്നെനിക്ക് സംസാരിക്കാൻ പോലും പറ്റാതെ വന്നു. പിന്നീട് എല്ലാ ദിവസവും ഓരോ നിമിഷവും അതേ എന്ന് തന്നെ ഞാൻ പറഞ്ഞ് കൊണ്ടിരുന്നു. ഏറ്റവും വിശേഷപ്പെട്ട ഒരു ആഴ്ചയെ അത്രയധികം ഓർമകൾ നിൽക്കുന്നത് പോലെ നീ മാറ്റി എടുത്തു. എല്ലായിപ്പോഴും എന്നെ കുറിച്ച് ചിന്തിക്കുന്നതിന് നന്ദി. ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയാണ്. നിക്ക് ജോൻസ് നിന്നെ ഞാൻ സ്‌നേഹിക്കുന്നു. എന്നുമായിരുന്നു പ്രിയങ്ക എഴുതിയത്.