Malayali Live
Always Online, Always Live

വാപ്പക്ക് ഈ കാര്യങ്ങളിൽ പെട്ടന്ന് ദേഷ്യം വരും; ദുൽഖർ സൽമാൻ പറയുന്നു..!!

2,525

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരകുടുംബം ഏതാണ് എന്ന് ചൊദിച്ചാൽ അത് മമ്മൂട്ടിയുടേത് തന്നെ ആണ്. മമ്മൂട്ടിക്ക് ഒപ്പം മകൻ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയതോടെ ഇരുവർക്കും വമ്പൻ ആരാധകർ തന്നെ ആണ് ഉള്ളത്.

ഇപ്പോൾ തനിക്കും അതുപോലെ തന്റെ വാപ്പയായ മമ്മൂട്ടിക്കും ഒട്ടും ഇഷ്ടം അല്ലാത്ത കാര്യങ്ങൾ പറയുക ആണ് ദുൽഖർ സൽമാൻ. തനിക്ക് ഒറ്റക്ക് ഇരിക്കാനും കുടുംബത്തോടെ ഒപ്പം ഇരിക്കാനുമാണ് ഏറ്റവും ഇഷ്ടം. ആ സ്‌പേസിലേക്ക് മറ്റാരെങ്കിലും വന്നാൽ തനിക്ക് ഒട്ടും ഇഷ്ടമല്ല എന്ന് ദുൽഖർ പറയുന്നു.

‘വീട് എനിക്ക് ചിലപ്പോഴൊക്കെ ഏകാന്തത നൽകുന്ന സ്‌പേസ് കൂടിയാണ്. ആവശ്യം ഇല്ലാതെ കയറി വരുന്ന ചിലരുണ്ട്. ഒരു കാര്യവും കാണില്ല. എന്തെങ്കിലുമൊക്കെ കാര്യവും പറഞ്ഞു കയറി വരും. അടുത്തിടെയും അങ്ങനെയൊരാൾ വന്നിരുന്നു. എന്തോ ബുക്ക് ഇവിടെ തരാനായി എന്ന് പറഞ്ഞു. സത്യത്തിൾ അതൊരു കള്ളമാണ്.

മറ്റുള്ളവരുടെ സ്‌പേസിലേക്ക് ഇങ്ങനെ കയറി വരുന്നവരോട് എനിക്ക് ദേഷ്യമാണ്. വീടിനെ ഒട്ടും ബഹുമാനം കൊടുക്കാതെ വരുന്നതാണ് വാപ്പയ്ക്ക് ഏറ്റവും കൂടുതൽ ദേഷ്യം. എന്തെങ്കിലും അലങ്കോലമായി കിടന്നാൽ അപ്പോൾ പ്രശ്‌നമാകും. ടിവി റിമോട്ട് കാണാതെ വരുന്നതും വാപ്പയെ ദേഷ്യം പിടിപ്പിക്കും’ – ദുൽഖർ സൽമാൻ പറയുന്നു.